ഫിഫ റാങ്കിങ്ങില്‍ മികച്ച കുതിപ്പ് നടത്തി ഇന്ത്യ

single-img
9 April 2015

indian-national-team-during-wcq-playoffs-against-nepal_yhxhlgrc1nj2zgez3gwsg0w1ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ് മികച്ച നേട്ടം കൊയ്ത് ഇന്ത്. 26 സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യ റാങ്കിങ്ങില്‍ 147ാം സ്ഥാനത്തെത്തിയാണ് മുന്നേറ്റം നടത്തിയത്. ചരിത്രത്തിലെ ഇന്ത്യയുടെ മികച്ച റാങ്കാണിത്. ഒന്നാം സ്ഥാനത്ത് ജര്‍മനിയും രണ്ടാം സ്ഥാനത്ത് അര്‍ജന്റീനയുമാണ്. ദക്ഷിണേഷ്യയില്‍ നിന്ന് 135ാം സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാന്‍ മാത്രമാണ് ഇന്ത്യക്കു മുകളിലുള്ളത്. ഭൂട്ടാനാണ് റാങ്കിങ്ങില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത്. 197 സ്ഥാനത്തായിരുന്ന ഭൂട്ടാന്‍ ഇപ്പോള്‍ 163ാം റാങ്കിലാണ്. ഫിഫയില്‍ മൊത്തം 209 അംഗങ്ങളാണുള്ളത്. എന്തായാലും ഐഎസ്എല്ലിന് ശേഷം ഇന്ത്യന്‍ ഫുട്‌ബോളില്‍ മികച്ച മാറ്റങ്ങള്‍ നടക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഈ നേട്ടം.