ബിവറേജിലെ തിരക്ക് മറികടക്കാന്‍ ഓണ്‍ലൈനായി മദ്യം ബുക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു; ക്യുവില്‍ നില്‍ക്കുന്ന ഉപേഭാക്താക്കള്‍ക്ക് ജീവനക്കാര്‍ അടുത്തെത്തി ബില്‍ നല്‍കും

single-img
9 April 2015

Liquerമദ്യഉപഭോക്താക്കളെ സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ച് മദ്യനിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കമാണ് സര്‍ക്കാരിന്റേതെന്ന് തോന്നുന്നു. കണ്‍സ്യുമര്‍ഫെഡു വഴിയുള്ള മദ്യ വില്‍പ്പനയുടെ സമയം കൂട്ടിയതിന് പിന്നാലെ ഇഷ്ടമുള്ള മദ്യം ഓണ്‍ലൈനില്‍ ബുക്ക് ചെയ്തശേഷം നേരെ ഡെലിവറി കൗണ്ടറിലെത്തി വാങ്ങാനുള്ള സംവിധാനവും പിറകേവരുന്നുണ്ട്.

സംസ്ഥാനത്ത് ബാറുകള്‍ പൂട്ടിയതോടെ മദ്യവില്‍പനശാലകളിലുണ്ടായ വന്‍തിരക്കു കുറയ്ക്കാനുള്ള സ,കര്യമാണ് ചെയ്യുന്നത്. കണ്‍സ്യൂമര്‍ഫെഡിനു കീഴിലുള്ള 40 മദ്യവില്‍പനശാലകളിലേക്കും ഓരോ മൊബൈല്‍ ബില്ലിങ് യന്ത്രം വീതം വാങ്ങി ക്യൂവില്‍ പത്തുപേരില്‍ കൂടുതലുണ്ടെങ്കില്‍ ജീവനക്കാരന്‍ യന്ത്രവുമായി പുറത്തിറങ്ങി ബില്‍ നല്‍കി ഇവരെ കൗണ്ടറിലേക്കയക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല ഓരോ ഔട്ട്‌ലെറ്റിലും വില്‍പന സുതാര്യമാക്കാന്‍ നാലു വീതം സിസിടിവി ക്യാമറകളും സ്ഥാപിക്കും.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലാണ് ഇത് ആദ്യം നടപ്പാക്കുകയെന്നും തൊട്ടുപിന്നാലെ സര്‍ക്കാരിന്റെ പരിഗണനയിലുള്ള ഓണ്‍ലൈന്‍ ബുക്കിങ് സംവിിധാനം നടപ്പിലാകുമെന്നും അധികൃതര്‍ പറഞ്ഞു. ഇതു നടപ്പായാല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഒരാള്‍ക്ക് ദിവസം മൂന്നു കുപ്പി വരെ ബുക്ക് ചെയ്യുകയും മൊബൈല്‍ ഫോണില്‍ വരുന്ന സന്ദേശം കാട്ടി തൊട്ടടുത്ത മദ്യവില്‍പനശാലയിലെത്തി ഡെലിവറി കൗണ്ടറിന്റെ ക്യൂവില്‍ നിന്നു മദ്യം വാങ്ങാന്‍ കഴിയുകയും ചെയ്യും.