മാണിക്കെതിരെ ജോര്‍ജ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

single-img
8 April 2015

GEORGEപി.സി.ജോര്‍ജ് ധനമന്ത്രി കെ.എം.മാണിക്കെതിരെ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്‌ടെന്ന് കത്തില്‍ ആരോപിക്കുന്നു. ജോസ്.കെ.മാണിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കത്തില്‍ ഉന്നയിക്കുന്നത്.

മാണിയുടെ അഴിമതി പറയുന്ന 10 പേജുള്ള കത്താണ് നല്‍കിയിരിക്കുന്നത്. മാണി അന്തമായ പുത്രവാത്സല്യത്തിന്റെ പിടിയിലാണെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു. റബര്‍ കര്‍ഷകരെയും മാണി വഞ്ചിച്ചുവെന്നും കത്തില്‍ ആരോപിക്കുന്നു.

വന്‍കിട ടയര്‍ കമ്പനി പ്രതിനിധി ജോസ് കെ.മാണിക്ക് 10 കോടി രൂപ നല്‍കി. സോളാര്‍, ബാര്‍ കോഴ കേസില്‍ ജോസ്.കെ.മാണിക്ക് മുഖ്യ പങ്കുണ്‌ടെന്നും കത്തില്‍ പറയുന്നു.

 

PC George Letter