യെമനില്‍ നിന്നും തങ്ങളുടെ പൗരന്‍മാരെ രക്ഷിക്കാന്‍ അമേരിക്ക, ഫ്രാന്‍സ്, ജര്‍മ്മിനിയുള്‍പ്പെടെ 26 രാജ്യങ്ങള്‍ ഇന്ത്യയുടെ സഹായം തേടി

single-img
7 April 2015

Sayed

യെമനില്‍ കുടുങ്ങിയവരെ തിരികെ നാട്ടിലെത്തിക്കാന്‍ അമേരിക്ക, ഫ്രാന്‍സ്, ജര്‍മ്മിനി, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങി 26 രാഷ്ട്രങ്ങള്‍ ഇന്ത്യയുടെ സഹായം തേടി. വിമപദശകാര്യ വക്താവ് സെയ്ദ് അക്ബറുദ്ദീനാണ് ട്വിറ്റര്‍ വഴി ഇക്കാര്യം അറിയിച്ചത്.

ഇന്ത്യന്‍ നാവികസേന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നാവികസേനയുടെ ഐഎന്‍എസ് മുംബൈ, ഐഎന്‍എസ് സുമിത്ര, ഐഎന്‍എസ് തര്‍കാശ് എന്നീ കപ്പലുകള്‍ രംഗത്തിറക്കിയിട്ടുണ്ട്. കവരത്തി,കോറല്‍സ് എന്നീ യാത്രാകപ്പലുകളും ജിബൂത്തിയിലുണ്ട്. രക്ഷാപ്രവര്‍ത്തങ്ങള്‍ നല്ലരീതിയില്‍ പുരോഗമിക്കുന്നതിനിടയിലാണ് മറ്റുരാജ്യങ്ങളുടെ അഭ്യര്‍ത്ഥനകളും ഇന്ത്യയെ തേടിയെത്തിയത്. യെമനില്‍ നിന്നുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതില്‍ നാവികസേനയുടെ ഭാഗത്ത് നിന്നും പ്രശംസനീയമായ പ്രവര്‍ത്തനങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി മനോഹര്‍ പരീഖര്‍ അറിയിച്ചു.

യെമന്‍ തലസ്ഥാനമായ സനയില്‍ നിന്നും 3 എയര്‍ഇന്ത്യ വിമാനങ്ങളിലായി 574 പേരെയും അല്‍ഹൊദൈദായില്‍ നിന്ന് നാവികസേന കപ്പലില്‍ 479 പേരെയുമാണ് നാട്ടിലെത്തിച്ചു. യെമനിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായുള്ള ഓപ്പറേഷന്‍ രാഹതിലൂടെ യെമനിലുള്ള ഏതാണ്ട് 4,000 ഇന്ത്യക്കാരില്‍ ഇതുവരെ 3,300ഓളം ഇന്ത്യക്കാരെയാണ് തിരികെയെത്തിക്കാന്‍ കഴിഞ്ഞത്. 1,200 മലയാളികളാണ് ഇതുവരെ യെമനില്‍ നിന്നും നാട്ടില്‍ തിരിച്ചെത്തിയെതന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.