യെമനില്‍ നിന്നും രക്ഷപ്പെട്ട 168 പേരുമായി വ്യോമസേനയുടെ ഗ്ലോബ് മാസ്റ്റര്‍ വിമാനം പുലര്‍ച്ചേ കൊച്ചിയില്‍ പറന്നിറങ്ങി

single-img
2 April 2015

yemen

സംഘര്‍ഷം രൂക്ഷമായ യെമനില്‍ നിന്നും രക്ഷപ്പെട്ട് ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലെത്തിച്ച മലയാളികള്‍ ഉള്‍പ്പെടെയുള്ള 168 പേര്‍ ഇന്നു പുലര്‍ച്ചെ 1.45ന് വ്യോമസേനയുടെ സി 17 ഗ്ലോബ് മാസ്റ്റര്‍ വിമാനത്തില്‍ കൊച്ചിയില്‍ പറന്നിറങ്ങി. ഇന്ത്യന്‍ സമയം 9.10 നാണു ജിബൂട്ടിയിലേക്ക് കപ്പല്‍ മാര്‍ഗമെത്തിച്ച ഇന്ത്്യക്കാരേയും വഹിച്ചു കൊണ്ടുള്ള വിമാനം പുറപ്പെട്ടത്. ആദ്യം കൊച്ചിയിലേക്കുള്ള വിമാനമാണ് പുറപ്പെട്ടത്.

രാത്രി എട്ടോടെ വിമാനം എത്തിച്ചേരുമെന്ന് ആദ്യം അറിയിച്ചിരുന്നതെങ്കിലും സമയക്രമത്തില്‍ മാറ്റം വരുകയായിരുന്നു. ഇവരെ സ്വീകരിക്കാന്‍ ബന്ധുക്കള്‍ അടക്കമുള്ള വന്‍ സംഘം വിമാനത്താവളത്തില്‍ എത്തിയിരുന്നു. മന്ത്രിമാരായ കെ.സി. ജോസഫ്, വി.കെ. ഇബ്രാഹിംകുഞ്ഞ് , കെ. ബാബുഎന്നിവരുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സംഘവും വിമാനത്താവളത്തില്‍ ഉണ്ടായിരുന്നു.