പ്രസവത്തിനായി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ഡോക്ടര്‍ വീട്ടില്‍ പോയി; പ്രസവസമയത്ത് ചികിത്സ കിട്ടാതെ കുഞ്ഞ് മരിച്ച കേസില്‍ ഡോക്ടര്‍ 19 ലക്ഷം നല്‍കാന്‍ കോടതി വിധി

single-img
28 March 2015

shutterstock_105109547-390x285യുവതിക്ക് പ്രസവ സമയത്ത് വേണ്ട ചികിത്സ നല്‍കാതിരുന്നതിനെ തുടര്‍ന്നു കുട്ടി മരിക്കാനിടയായ സംഭവത്തില്‍ ഡോക്ടര്‍ക്കു കോടതി പിഴ ശിക്ഷ വിധിച്ചു. ഉപഭോക്തൃ സംരക്ഷണ കോടതി ഈ കേസില്‍ ഡോക്ടര്‍ 19 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് ഉത്തരവിട്ടിരിക്കുന്നത്.

മുംബൈയില്‍ 2003 ഒക്‌ടോബര്‍ മാസത്തിലാണ് സംഭവം. യുവതിയെ പ്രസവത്തിനു ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ഡോക്ടര്‍ വീട്ടിലേക്കു പോവുകയായിരുന്നു. ഡോക്ടര്‍ മടങ്ങി വരാത്തതിനെ തുടര്‍ന്ന് പ്രസവസമയത്ത് യുവതിക്ക് നഴ്‌സാണു ചികിത്സ നല്‍കിയത്. എന്നാല്‍ കൃത്യബമായ ചികിത്സ ലഭിക്കാതെ കുഞ്ഞ് മരിക്കുകയുായിരുന്നു.

ഇതേ തുടര്‍ന്ന് യുവതിയും ഭര്‍ത്താവും ഉപഭോക്തൃ കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അനുകൂലമായി വിധിയുണ്ടായിരിക്കുന്നത്.