ഇവള്‍ ഡോളി ശിവാനി; അമ്പെയ്ത്തില്‍ ദേശിയറിക്കോര്‍ഡിട്ട മൂന്നുവയസ്സുകാരി

single-img
25 March 2015

dolly

മൂന്നാം പിറന്നാളിന് 9 ദിവസം മാത്രം ബാക്കി നില്‍ക്കെ ദേശീയ അമ്പെയ്ത്തില്‍ റെക്കോര്‍ഡിട്ട് വിജയവാഡയില്‍ നിന്നുള്ള ഡോളി ശിവാനി ചെറുകുറിയാണ് അമ്പെയ്ത്തില്‍ ചരിത്രമെഴുതിയിരിക്കുന്നത്. 57 മീറ്റര്‍ ദൂരം അമ്പെയ്ത്തില്‍ 200 പോയിന്റ് നേടുന്ന ഇന്ത്യയിലെ പ്രായം കുറഞ്ഞ താരമായി മാറിയിരിക്കുകയാണ് ശിവാനി.

2010ല്‍ ഒരു റോഡപകടത്തില്‍ മരിച്ച രാജ്യാന്തര താരവും ഇന്ത്യന്‍ അമ്പെയ്ത്ത് പരിശീലകനുമായിരുന്ന ചെറുകുറി ലെനിനിന്റെ സഹോദരിയാണ് ശിവാനി.ലെനിന്റെ സ്മാരണാര്‍ത്ഥം പിതാവ് സത്യനാരായണ സ്ഥാപിച്ച് അമ്പെയ്ത്ത് അക്കാദമിയിലായിരുന്നു ശിവാനിയുടെ റെക്കോര്‍ഡ് പ്രകടനം. വാടകഗര്‍ഭപാത്രത്തിലൂടെയായിരുന്നു ശിവാനിയുടെ ജനനം.

ശിവാനിയുടെ നേട്ടത്തില്‍ അതിയായ സന്തോഷമുണ്ടെന്നും ഇതിലും മികച്ച പ്രകടനത്തിലൂടെ ഗിന്നസ് ബുക്കില്‍ കയറുകയാണ് ശിവാനിയുടെ അടുത്ത ലക്ഷ്യമെന്നും സത്യാനാരായണ പറഞ്ഞു. ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് അധികൃതരുടെ സാന്നിദ്ധ്യത്തിലായിരുന്നു ശിവാനിയുടെ പ്രകടനം. ഇന്ത്യയെ പ്രതിനിധീകരിച്ച് ശിവാനി അമ്പെയ്ത്തില്‍ മത്സരിക്കുന്ന ദിനത്തിന് കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.