അപകീര്‍ത്തികരമായ വാക്കുകള്‍ മുറിവേല്‍പ്പിച്ചതിനെ തുടര്‍ന്ന് പാമ്പു പിടുത്തം മതിയാക്കുന്നുവെന്ന് പ്രഖ്യാപിച്ച് ഒടുവില്‍ ജനലക്ഷങ്ങളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് തീരുമാനം ഉപപേക്ഷിച്ച് വാവസുരേഷ് രാജകീയമായി മടങ്ങി വന്നു; തെന്മലയില്‍ ജനങ്ങളെ ഭയപ്പെടുത്തിയ രണ്ട് രാജവെമ്പാലകളെ പിടികൂടിക്കൊണ്ട്

single-img
24 March 2015

IMG-20150324-WA0000

അപകീര്‍ത്തികരമായ വാക്കുകള്‍ മുറിവേല്‍പ്പിച്ചതിനെ തുടര്‍ന്ന് പാമ്പു പിടുത്തം മതിയാക്കുന്നുവെന്ന് പ്രഖ്യാപിച്ച് ഒടുവില്‍ ജനലക്ഷങ്ങളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് തീരുമാനം ഉപപേക്ഷിച്ച് വാവസുരേഷ് രാജകീയമായി മടങ്ങി വന്നു. തെന്മലയില്‍ ജനങ്ങളെ ഭയപ്പെടുത്തിയ രണ്ട് രാജവെമ്പാലകളെ പിടികൂടിക്കൊണ്ടാണ് വാവ തന്റെ ‘റീ എന്‍ട്രി’ ഗംഗഭീരമാക്കിയത്.

തെന്മല ഡാം കെഐപി കോളനിയിലെത്തിയ രണ്ടു രാജവെമ്പാലകളെയാണ് വാവ സുരേഷ് പിടികൂടി കാട്ടില്‍ വിട്ടത്. കാട്ടില്‍ ചൂടുകൂടിയതിനാലാണ് പാമ്പുകള്‍ നാട്ടലേക്കെത്തിയത്. ഞായറാഴ്ച കോഴിക്കൂട്ടിലൊളിച്ച രാജവെമ്പാലയെ പിടികൂടിയ സുരേഷ് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ മറ്റൊന്നിനെയും ഇതേ സ്ഥലത്തു കണ്ടെത്തുകയായിരുന്നു.

ഇന്നലെ ഉച്ചയോടെ രണ്ടാമത്തെ പാമ്പിനേയും പിടികൂടി വാവസുരേഷ് വനത്തില്‍ വിട്ടു. 12 അടി നീളമു എട്ടു വയസ്സുള്ള ആണ്‍ രാജവെമ്പാലയെയാണ് വാവസുരേഷ് ഞായറാഴ്ച പിടികൂടിയത്. 12 വയസ്സുള്ള 10 കിലോഗ്രാം തൂക്കമുള്ള പെണ്‍പാമ്പിനെയായിരുന്നു വാവ ഇന്നലെ പിടികൂടിയത്.

തെന്മല വനത്തില്‍ ചൂട് കൂടിയതോടെ ഇര്‍പ്പമുള്ള പ്രദേശങ്ങള്‍ തേടി കല്ലടയാറിനു തീരത്തുള്ള വീടുകളിലാണു പാമ്പുകള്‍ കഴിഞ്ഞദിവസം എത്തിയത്. വാവ സുരേഷ് പാമ്പുപിടിത്തം നിര്‍ത്തുമെന്നു പ്രഖ്യാപിച്ച ശേഷം പിടികൂടിയ രണ്ടു പാമ്പുകളും തെന്മലയില്‍ നിന്നാണെന്നുള്ള പ്രത്യേകതയുമുണ്ട്. എന്തോ വൈരാഗ്യത്തിന്റെ ചിലരുടെ വാക്കുകള്‍ വേദനിപ്പിച്ചതിനെ തുടര്‍ന്നാണ് താന്‍ പാമ്പുപിടുത്തം നിര്‍ത്താന്‍ തീരുമാനിച്ചതെന്നും എന്നാല്‍ കേരളത്തിലെ ജനങ്ങളുടെ പിന്തുണ മൂലം താന്‍ മടങ്ങി വരുകയായിരുന്നുവെന്നും വാവസുമരഷ് അറിയിച്ചു.