നിരന്തര പുകവലിക്കാരുടെ ശ്വാസകോശം വൃത്തിയാക്കാനുള്ള ഒറ്റമൂലി

single-img
19 March 2015

for-all-smokersനിരന്തര പുകവലിക്കാരുടെ ശ്വാസകോശം വൃത്തിയാക്കാനൊരു മരുന്നു. പുകവലികാരണം ശ്വാസകോശത്തിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങളെ വൃത്തിയാക്കാനുള്ള ഒറ്റമൂലി ഉണ്ടാക്കാൻ ഇഞ്ചി, വെളുത്തുള്ളി, ഉള്ളി, മഞ്ഞൾപൊടി എന്നിവ ആവശ്യമാണ്. നെഞ്ചിൽ അടിഞ്ഞു കൂടിയിരിക്കുന്ന കഫക്കെട്ടിനെ അലിയിച്ചു കളയാൻ ഇഞ്ചിക്ക് കഴിയും. അതുപോലെ തന്നെ ഉള്ളിയിലും വെളുത്തുള്ളിയിലും അടങ്ങിയിരിക്കുന്ന പദാര്‍ത്ഥങ്ങൾക്ക് ക്യാൻസറിനെ തടഞ്ഞ് ശ്വാസനാളത്തിന് ആരോഗ്യം നൽകാനും സാധിക്കും. മഞ്ഞളിൽ അടങ്ങിയിരുക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡിന് ശ്വാസകോശത്തിൽ അടങ്ങിയിരിക്കുന്ന വൈറസുകളേയും ബാക്റ്റീരിയകളേയും നീക്കുന്നു.

ആവശ്യമായ സാധനം:
ഉള്ളി: 400 ഗ്രാം
പച്ചവെള്ളം:1ലിറ്റർ
പഞ്ചസാര: 400 ഗ്രാം
മഞ്ഞൾ:രണ്ട് ടേബിൾ സ്പൂൺ
ഇഞ്ചി: സാമാന്യം വലിപ്പം ഉള്ളത്

തയാറാക്കുന്ന രീതി:
ആദ്യം പഞ്ചസാര വെള്ളത്തിലിട്ട് തിളപ്പിക്കുക. കഷണങ്ങളായി മുറിച്ച ഉള്ളി ഇഞ്ചിയോടൊപ്പം പാത്രത്തിലുള്ള പഞ്ചസാര ലായനിൽ തിളപ്പിക്കുക. നല്ല രീതിയിൽ തിളച്ച മിശ്രിതത്തിലേക്ക് മഞ്ഞൾപൊടിയിടുക. അതിന് ശേഷം സ്റ്റൗവിലെ തീ കുറക്കണം. മിശ്രിതം പകുതിയായി വറ്റിച്ചതിന് ശേഷം ജാറിലിട്ട് ഫ്രിഡ്ജിൽ വെച്ച് സൂക്ഷിക്കുക. രാവിലെ വെറു വയറ്റിലും രാത്രി ഭക്ഷണം കഴിച്ച് 2 മണിക്കൂറിന് ശേഷവും കഴിക്കുക.