തന്റെ സ്‌കൂള്‍ യാത്രയ്ക്കിടയില്‍ കണ്ട ദരിദ്രബാല്യങ്ങള്‍ക്ക് മാസങ്ങളായി താന്‍ കൂട്ടിവെച്ച 107 രൂപ ഭവ്യ ആവേദ് എന്ന ആറു വയസ്സുകാരന്‍ ദാനം ചെയ്തു; ഇതറിഞ്ഞ് അവന്റെ സത്പ്രവര്‍ത്തിയെ അഭിനന്ദിച്ചുകൊണ്ട് അവനൊരു കത്ത് വന്നു, സാക്ഷാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ

single-img
18 March 2015

bhavya

നിരവധി മാസങ്ങള്‍ കൊണ്ട് സ്വരൂപിച്ച 107 രൂപ ഭവ്യ ആവേദ് എന്ന ആറുവയസ്സുകാരന്‍ ബാലന്‍ ഉപയോഗിച്ചത് സാധു കുട്ടികള്‍ക്ക് ദാനം െചയ്യാന്‍. ആറുവയസ്സുകാരന്റെ മനസ്സില്‍ നിലനില്‍ക്കുന്ന കാരുണ്യത്തിന്റെ ഉറവയറിഞ്ഞ് അവനെ അഭിനന്ദിക്കാനായി കത്തയച്ചു, സാക്ഷാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി.

ഒറ്റയ്ക്ക് ദീര്‍ഘകാലമായി സമ്പാദിച്ച 107 രൂപ ഇന്‍ഡോറില്‍ നിന്നുള്ള ആറ് വയസുകാരന്‍ ഭവ്യാ ആവേദ് സാധുക്കുട്ടികളുടെ ക്ഷേമത്തിനുവേണ്ടി ദാനം ചെയ്തത് വാര്‍ത്തയായപ്പോഴാണ് പ്രധാനമന്ത്രി അഭിനന്ദനവുമായെത്തിയത്.
107 രൂപ സാധുക്കുട്ടികളുടെ ക്ഷേമത്തിനുവേണ്ടി ദാനം ചെയ്തത് ഞാന്‍ അറിഞ്ഞുവെന്നും ആവേദിന്റെ നല്ല മനസിനെ അഭിനന്ദിക്കുന്നുവെന്നും മോദി കത്തിലൂടെ പറയുന്നു. കഴിഞ്ഞ വര്‍ഷം ആവേദിന്റെ ജന്മദിനം മുതല്‍ കൂട്ടിവെച്ച തുകയാണ് ആവേദ് ദാനം ചെയ്തത്.

തന്റെ സ്‌കൂളിലേക്കുള്ള യാത്രയില്‍ വഴിയരികിലൂടെ കാണുന്ന പട്ടിണി ബാല്യങ്ങളും വാര്‍ത്തകളിലൂടെ കാണുന്ന വിദ്യാഭ്യാസം ലഭിക്കാതെ കഷ്ടപ്പെടുന്ന ബാല്യങ്ങളുമാണ് ഈ സത്പ്രവര്‍ത്തിക്ക് ആറ് വയസുകാരനെ ചിന്തിപ്പിച്ചത്. എന്നെപ്പോലെ തശന്ന ഈ കുട്ടികളും പഠിച്ച് വളരണമെന്നു തന്നെയാണ് ഈ ബാലന്റെയും ആഗ്രഹം. സന്ദീപ് ആവേദിന്റെ മകനാണ് ഭവ്യ ആവേദ്.