ഒമ്പത് വയസ്സുള്ള സിദ്ധേഷ് രക്ഷിച്ചത് നൂറുകണക്കിന് യാത്രക്കാരുടെ ജീവനാണ്; റെയില്‍വേ പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയ ഒമ്പതു വയസ്സുകാരന്‍ സിദ്ധേഷ് ദൂരെ നിന്നും ട്രെയിന്‍ വരുന്നത് കണ്ട് തന്റെ ചുവന്ന ഷര്‍ട്ട് ഊരി ഉയര്‍ത്തിക്കാട്ടി മുന്നോട്ട് ഓടി ട്രെയിന്‍ നിര്‍ത്തിച്ചു

single-img
17 March 2015

train-inn

ഒമ്പത് വയസ്സുള്ള സിദ്ധേഷ് രക്ഷിച്ചത് നൂറുകണക്കിന് പേരുടെ ജീവനുകളാണ്. അനിവാര്യമായ രെടയിന്‍ ദുരന്തം തന്റെ സമയോചിത ഇടപെടലിലൂടെ രക്ഷിച്ചെടുത്ത സിദ്ധേഷ് ഇന്ന് കര്‍ണ്ണാടകയിലെ താരമാണ്.

കര്‍ണാടകയിലെ ദാവണ്‍ഗരെയില്‍ ആവരഗരെ ഗ്രാമവാസിയായ മഞ്ജുനാഥിന്റെ മകന്‍ ഒമ്പതു വയസ്സുകാരനായ സിദ്ധേഷാണ് കഥയിലെ നായകന്‍. തന്റെ വീടിന്റെ സമീപത്തെ റെയില്‍ പാളത്തില്‍ നിന്നും വണ്ടി പോവുമ്പോള്‍ വ്യത്യസ്തമായ ശബ്ദം കേള്‍ക്കുന്നതായി ബാലന്റ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇത് പരിശോധിച്ച സിദ്ധേഷ് പാളത്തില്‍ വിള്ളലുകള്‍ കാണുകയായിരുന്നു.

ഉടന്‍ തന്നെ ബാലന്‍ ഈ വിവരം റെയില്‍വേ പാളത്തിന് സമീപത്ത് ഡി.സി.എം ടൌണ്‍ഷിപ്പില്‍ ചെറിയ ഹോട്ടല്‍ നടത്തുന്ന പിതാവ് കയാണ് മഞ്ജുനാഥിനെ അറിയിച്ചുവെങ്കിലും അദ്ദേഹം ഇക്കാര്യം ഗൌരവമായി എടുത്തില്ല. എന്നാല്‍ ബാലന്‍ പിതാവിനെ നിര്‍ബന്ധിച്ച് പാളത്തിനടുത്ത് കൊണ്ടുപോയി ഈ കാഴ്ച കാണിച്ചു കൊടുത്തു. സംഭവത്തിന്റെ ഗൗരവം പിതാവിന് മനസ്സിലായെങ്കിലും എന്തുചെയ്യണമെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. അതിനിടെ സംഭവം അറിഞ്ഞ് അവിടെ ആളുകള്‍ കൂടുകയും ചെയ്തു.

ഇതിനിടെയാണ് ദൂരെ നിന്ന് ട്രെയിന്‍ വരുന്നത് അവര്‍ കണ്ടത്. ചിന്തിച്ചു നില്‍ക്കാന്‍ സമയമില്ലെന്ന് മനസ്സിലാക്കിയ സിദ്ധേഷ് തന്റെ ചുവന്ന നിറത്തിലുള്ള ഷര്‍ട്ട് ഊരി വീശിക്കാണിച്ച് ട്രെയിനിന് നേരെ ഓടുകയായിരുന്നു. ഹുബ്ലിയില്‍നിന്ന് ചിത്രദുര്‍ഗയിലേക്ക് വരികയായിരുന്ന ഹുബ്ലി ചിത്രദുര്‍ഗ പാസഞ്ചര്‍ വണ്ടിയായിലെ എഞ്ചിന്‍ ഡ്രൈവര്‍ ഉടന്‍ തന്നെ വണ്ടി നിര്‍ത്തി.

എഞ്ചിന്‍ഡ്രൈവറും മറ്റ് അധികൃതരും പുറത്തിറങ്ങി പരിശോധിച്ചപ്പോള്‍ ഇവിടെ പാളങ്ങള്‍ ഇളകി കിടക്കുന്നത് കണ്ടെത്തുകയായിരുന്നു. ചൂട് കാരണം കാരണം വെല്‍ഡിംഗ് ഇളകിയതാണ് ഇതെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. എഞ്ചിന്‍ െ്രെഡവര്‍ സിദ്ധേഷിനെ അഭിനന്ദിക്കുകയും തന്റെ കയ്യിലുള്ള ചെറിയ തുക കാഷ് അവാര്‍ഡായി നല്‍കുകയും ചെയ്തു.

ട്രെയിനിലെ യാത്രക്കാരും ബാലനെ അഭിനന്ദനങ്ങള്‍കൊണ്ട് മൂടി. സംഭവം ജില്ലാ ഭരണകൂടത്തെയും ജനപ്രതിനിധികളെയും അറിയിച്ചിട്ടുണ്ടെന്നും ബാലന് ധീരതയ്ക്കുള്ള പുരസ്‌കാരം നല്‍കണമെന്നും യാത്രക്കാര്‍ മാധ്യമങ്ങളോട് സൂചിപ്പിച്ചു.