സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനല്‍ റൌണ്ട്: കേരളത്തിന് ജയം

single-img
2 March 2015

sസന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ടിലെ ആദ്യമത്സരത്തില്‍ കേരളത്തിന് ജയം . ഗോവയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരളം തോല്‍പിച്ചത്. നസറുദീനാണ് കേരളത്തിന് വേണ്ടി വിജയഗോള്‍ നേടിയത്.

കരുത്തരായ ടീമുകള്‍ അടങ്ങുന്ന ‘ബി’ ഗ്രൂപ്പിലാണ് കേരളം കളിക്കുന്നത്. വി.വി. സുര്‍ജിത്താണ് കേരളത്തെ നയിച്ചത്.

ഗ്രൂപ്പ് ‘എ’യില്‍ അസം, മഹാരാഷ്ട്ര, പഞ്ചാബ്, സര്‍വീസസ്, പശ്ചിമബംഗാള്‍ ടീമുകളും ‘ബി’ ഗ്രൂപ്പില്‍ കേരളം, ഡല്‍ഹി, ഗോവ, മിസോറം, റെയില്‍വേസ് ടീമുകളുമാണുള്ളത്.മാര്‍ച്ച് 13-ന് സെമിഫൈനലുകളും 15-ന് ഫൈനലും നടക്കും. രണ്ട് ഗ്രൂപ്പുകളില്‍ നിന്ന് കൂടുതല്‍ പോയന്റ് ലഭിക്കുന്ന രണ്ട് ടീമുകള്‍ വീതമാണ് സെമിയില്‍ മത്സരിക്കുക.