ഇനി തലയും പരസ്പരം മാറ്റി വെയ്ക്കാവുന്ന കാലം വരുന്നു: 2 വര്‍ഷത്തിനുള്ളിൽ ആദ്യ തല മാറ്റിവെയ്ക്കൽ ശസ്ത്രക്രീയ നടത്താനാകും

single-img
2 March 2015

image-06-large (1)2017 ൽ ആദ്യ തലമാറ്റിവെയ്ക്കൽ ശസ്ത്രക്രീയ നടത്തിവെയ്ക്കാനാകുമെന്ന് ശാസ്ത്രജ്ഞർ.ഇറ്റലിയിലെ ട്യൂറിന്‍ അഡ്വാന്‍സ്ഡ് ന്യൂറോ മോഡുലേഷന്‍ ഗ്രൂപ്പിലെ സെര്‍ജിയോ കാനവേറോ എന്ന ശാസ്ത്രജ്ഞനാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരു മനുഷ്യന്റെ തല മറ്റൊരാളുടെ ശരീരത്തില്‍ വച്ച് പിടിപ്പിക്കാനാകുമെന്നും അതിനുള്ള ശാസ്ത്രീയമായ വഴി കണ്ടെത്തിയെന്നുമാണ് ഇദ്ദേഹം പറയുന്നത്.സര്‍ജിക്കല്‍ ന്യൂറോളജി ഇന്റര്‍നാഷണല്‍ എന്ന മാസികയിലാണ് ഇതേപ്പറ്റിയുള്ള റിപോര്‍ട്ടുകള്‍ പുറത്തുവന്നത്

ആദ്യ തല മാറ്റിവെയ്ക്കൽ ശസ്ത്രക്രീയ നടത്തിയത് 1970ല്‍ ആയിരുന്നു. ന്യൂറോ സര്‍ജനായ റോബര്‍ട്ട് വൈറ്റ് ഒരു കുരങ്ങന്റെ തല മറ്റൊരു കുരങ്ങിലേക്ക് മാറ്റി വച്ചിരുന്നു. പുതിയ തലയെ ശരീരം സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ഒൻപത് ദിവസത്തിനുള്ളിൽ തന്നെ കുരങ്ങ് ചത്തുപോവുകയും ചെയ്തിരുന്നു.

തല മാറ്റി വെച്ച് കോമയിലായി, ഒരു മാസത്തിന് ശേഷം ഉണരുന്ന വ്യക്തിക്ക് തന്റെ പഴയ ശബ്ദവും ചലനശേഷിയും തന്നെയായിരിക്കും ലഭിക്കുക.തല മാറ്റി വയ്ക്കലിലെ ഏറ്റവും പ്രയാസമേറിയത് നട്ടെല്ലിനെ തലച്ചോറുമായി ബന്ധിപ്പിക്കുന്നതാണെന്ന് കാനവേറോ വ്യക്തമാക്കി.