ലോകകപ്പ് ക്രിക്കറ്റിലെ അഫ്ഗാനിസ്ഥാന്റെ ചരിത്രവിജയം ആരാധകര്‍ തോക്കുകൊണ്ട് ആഘോഷിച്ചു; ആറുപേര്‍ക്ക് പരിക്ക്

single-img
27 February 2015

Afganലോകകപ്പ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ അഫ്ഗാനിസ്ഥാന്റെ ആദ്യ ജയം ആരാധകര്‍ ആഘോഷിച്ചത് തോക്കെടുത്ത് ആകാശത്തേക്ക് വെടിവച്ച്. വെടിവെയ്പ്പില്‍ ആറുപേര്‍ക്ക് പരുക്കേറ്റു. കിഴക്കന്‍ നഗരമായ ജലബാദിലായിരുന്നു സംഭംവം.

സ്‌കോട്‌ലന്‍ഡിനെ അഫ്ഗാന്‍ തോല്‍പ്പിച്ചപ്പോള്‍ ആരാധകര്‍ കാബൂളിലെ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് സമീപം വന്നു നൃത്തംചെയ്തു കൊണ്ടാണു സന്തോഷം പങ്കിട്ടത്. യുദ്ധവും കെടുതിയും വേട്ടയാടുന്ന അഫ്ഗാനിസ്ഥാന്റെ കായിക ചരിത്രത്തിലെ പുതിയൊരു ഏടായിരുന്നു ഈ വിജയം.

അത്യന്തം ആവേശകരമായ പോരാട്ടത്തില്‍ സ്‌കോട്ട്‌ലന്റിനെ ഒരു വിക്കറ്റിന് കീഴടക്കിയാണ് അഫ്ഗാന്‍ പോരാളികള്‍ ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യ വിജയം സ്വന്തമാക്കിയത്. ആദ്യമായി ലോകകപ്പ് കളിക്കാനെത്തിയ അഫ്ഗാന്‍ ടീം ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോടും രണ്ടാം കളിയില്‍ ശ്രീലങ്കയോടും പരാജയപ്പെട്ടിരുന്നു. ഇന്നലെ സ്‌കോട്ട്‌ലന്റ് ഉയര്‍ത്തിയ വിജയലക്ഷ്യമായ 211 റണ്‍സ് മുന്ന് പന്തുകളും ഒരു വിക്കറ്റും ശേഷിക്കെയാണ് അഫ്ഗാന്‍ പോരാളികള്‍ മറികടന്നത്. 96 റണ്‍സെടുത്ത സമിയുള്ള ഷെന്‍വാരിയുടെ പ്രകടനമാണ് അഫ്ഗാനെ ലോകകപ്പിലെ കന്നി വിജയത്തിലേക്ക് നയിച്ചത്. ഷെന്‍വാരിക്ക് പുറമെ ഓപ്പണര്‍ ജാവേദ് അന്‍വര്‍ 51 റണ്‍സും നേടി. ഷെന്‍വാരിയാണ് മാന ഓഫ് ദി മാച്ച്.