ദുബൈയില്‍ 30 ലക്ഷം ദിർഹത്തിന്റെ നോട്ടുകൾ പൊടിക്കാറ്റിൽ പറന്നെത്തി; വീഡിയോ യൂട്യൂബിൽ തരംഗമാകുന്നു

single-img
24 February 2015

ദുബൈ:  ദുബൈയില്‍ ദിവസങ്ങൾക്ക് മുൻപ് ഉണ്ടായ ശക്തമായ പൊടിക്കാറ്റിൽ പണം പറന്നു വീണതായി പറയപ്പെടുന്നു.   അഞ്ഞൂറ് ദിര്‍ഹത്തിന്റെ 30 ലക്ഷം നോട്ടുകളാണ് ദുബൈയിലെ ജുമെരിയയിൽ തിരക്കേറിയ റോഡിലേയ്ക്ക് പോടിക്കാറ്റിൽ പറന്നു വീണത്.

അതേസമയം പണം എവിടെ നിന്നാണ് പറന്നുവന്നതെന്ന കാര്യം അവ്യക്തമാണ്. ഫെബ്രുവരി 11നാണ് പണമഴ ദുബൈയിൽ പെയ്തത് ഇതിന്റെ വീഡിയോയും പ്രചരിയ്ക്കുന്നുണ്ട്. നോട്ടുകള്‍ ഒന്നടങ്കം പൊടിക്കാറ്റില്‍ പറന്നു റോഡിൽ വീണതോടെ ദുബൈയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. കാല്‍നടയാത്രക്കാരും ഡ്രൈവര്‍മാരും ഉള്‍പ്പെടെയുള്ളവര്‍ നോട്ടുകെട്ടുകള്‍ വീഴുന്നതു കണ്ട് അവ പെറുക്കിയെടുക്കാന്‍ റോഡിലിറങ്ങി.

സൗദിയില്‍  പൊടിക്കാറ്റിനെത്തുടര്‍ന്ന് രണ്ട് ബാങ്കുകളുടെ എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ട് പോയ പണം നഷ്ടപ്പെട്ടതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എടിഎമ്മിൽ നിറയ്ക്കാന്‍ കൊണ്ടുപോകുന്നതിനിടെ ജീവനക്കാരുടെ കൈയ്യില്‍ നിന്നും പൊടിക്കാറ്റിനിടെ പറന്നു പോയ പണമാണ് റോഡിലെത്തിയതെന്ന് അധികൃതർ പറയുന്നു.