ഇടുക്കി അണക്കെട്ടില്‍ വെള്ളമില്ല; കേരളത്തെ കാത്തരിക്കുന്നത് വൈദ്യുതി ഇല്ലാ നാളുകള്‍

single-img
10 February 2015

T_IdukkiArchDAMഇടുക്കി അണക്കെട്ടില്‍ ഇപ്പോഴുള്ളതു സംഭരണശേഷിയുടെ 66 ശതമാനമായ 2372.24 അടി വെള്ളം മാത്രമാണെന്നുള്ളത് വൈദ്യുതി വകുപ്പിന്റെ നെഞ്ചിടിപ്പേറ്റുന്നു.

മൂലമറ്റം പവര്‍ഹൗസില്‍ നിലവില്‍ ഏഴു ദശലക്ഷം യൂണിറ്റിനു മുകളിലുള്ള വൈദ്യുതി ഉല്‍പാദനം സംസ്ഥാനത്ത് ചൂടു കൂടുന്നതോടെ വൈദ്യുതി ഉപയോഗം വര്‍ധിച്ചാല്‍ ഇരട്ടിയാക്കേണ്ടി വരികയും മൂന്നുമാസത്തിനകം അണക്കെട്ടു കാലിയാകുകയും ചെയ്യും. മാത്രമല്ല വേനല്‍ കടുക്കുകയും സംസ്ഥാനത്തിന് പുറത്തുനിന്നു വൈദ്യുതി ലഭിക്കാതിരിക്കുകയും ചെയ്താല്‍ കേരളം മേയ് പകുതിയോടെ ഇരുട്ടിലാകുമെന്നാണ് വൈദ്യുതി വകുപ്പിന്റെ കണക്കുകൂട്ടല്‍.