പ്രമേഹരോഗത്തിന് പുതിയ മരുന്ന് കണ്ടുപിടിച്ചെന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍

single-img
3 February 2015

diabetes-treatmentപ്രമേഹരോഗത്തിനുള്ള മരുന്ന് കണ്ടെത്തിയെന്ന വെളിപ്പെടുത്തലുമായി ഒരുപറ്റം ഗവേഷകരുടെ വെളിപ്പെടുത്തല്‍. ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍ക്കാടായ സുന്ദര്‍ബനില്‍ ടൈപ്പ് 2 ഡയബറ്റിനുള്ള മരുന്ന് കണ്ടെത്തിയതായാണ് ഗവേഷകരുടെ അവകാശവാദം. സുന്ദര്‍ബെനിലെ ‘സുന്ദരി’ മരങ്ങളുടെ ഇലയിലും വേരിലും ടൈപ്പ് 2 പ്രമേഹത്തെ ചെറുക്കുന്ന ഘടകങ്ങള്‍ ഉണ്ടെന്നാണു ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ബംഗാള്‍ സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക വിഭാഗവുമായി സഹകരിച്ചായിരുന്നു ഗവേഷണം.

 

അഞ്ചു വര്‍ഷത്തെ പഠനത്തിനും ഗവേഷണത്തിനും ശേഷമാണ് ഇത്തരത്തിലൊരു നിഗമനത്തില്‍ എത്തിയതെന്നും ഗവേഷകര്‍ പറയുന്നു. സുന്ദരി മരത്തിന്റെ ഇലച്ചാര്‍ പതിവ് പ്രമേഹമരുന്നിനൊപ്പം കഴിച്ചവര്‍ക്കു രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതായി കണ്ടെത്തി. സാധാരണ പ്രമേഹത്തിനുള്ള മരുന്ന് കഴിക്കുമ്പോള്‍ രോഗിയുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവു കുറഞ്ഞ് രോഗി അപകടാവസ്ഥയില്‍ എത്തുന്നു. എന്നാല്‍ സുന്ദരി മരത്തിന്റെ ഇലച്ചാര്‍ കഴിച്ചാല്‍ അങ്ങനെ സംഭവിക്കുന്നില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.

 

പേറ്റന്റെ് നേടിയശേഷം വാണിജ്യാടിസ്ഥാനത്തില്‍ മരുന്ന് നിര്‍മ്മിക്കാനാണ് പഠനത്തിന് നേതൃത്വം നല്‍കിയവരുടെ തീരുമാനം.