കേരള കബഡി ടീമിനെ സച്ചിന്‍ ഏറ്റെടുത്തേക്കും

single-img
31 January 2015

Sachin-Tendulkarതിരുവനന്തപുരം: കേരള ബ്ലാസ്‌റ്റേഴ്‌സിന് പിന്നാലെ കേരള കബഡി ടീമിനേയും സച്ചിന്‍ ഏറ്റെടുക്കുമെന്ന് റിപ്പോർട്ട്. 2016 ല്‍ നടക്കുന്ന കബഡി ലീഗിന്റെ മൂന്നാം സീസണിലാണ് കേരളത്തിന്റെ കബഡി ടീമിനെ  ഉള്‍പ്പെടുത്താനുള്ള ശ്രമം നടക്കുന്നത്. കേരള ടീമിനെ ഏറ്റെടുക്കാന്‍ സച്ചിന്‍ സന്നദ്ധത പ്രകടിപ്പിച്ചതായി ഇന്ത്യന്‍ കബഡി ടീമിന്റെ കോച്ച് ജെ. ഉദയകുമാര്‍ അറിയിച്ചു.

സച്ചിനു പുറമെ ബോളിവുഡ് താരം ഷാരൂഖ് ഖാനും റിലയന്‍സ് ഗ്രൂപ്പും മറ്റു ചില ടീമുകളെ ഏറ്റെടുക്കാന്‍ സന്നദ്ധ അറിയിച്ചതായും പറയപ്പെടുന്നു.