സൗദി അറേബ്യക്ക് നഷ്ടമായത് ശക്തനായ ഭരണ പരിഷ്‌കര്‍ത്താവിനെ

single-img
23 January 2015

abdullahസൗദി അറേബ്യക്ക് നഷ്ടമായത് ശക്തനായ പരിഷ്‌കര്‍ത്താവിനെ. കഴിഞ്ഞ പത്തു വര്‍ഷത്തോളം സൗദി അറേബ്യയെ മികച്ച രീതിയില്‍ നയിച്ച അബ്ദുല്ല രാജാവ് 1924ല്‍ ആധുനിക സൗദിയുടെ ശില്പിയായ അബ്ദുല്‍ അസീസ് രാജാവിന്റെ മകനായി ജനിച്ചു

തന്റെ പിതാവിനെ പോലെ സൗദി അറേബ്യയുടെ മുഖച്ഛായ തന്നെ മാറ്റാൻ കരണക്കാരനായിരുന്നു അദ്ദേഹം. സൗദിയുടെ സമൂലമായ മാറ്റത്തിന് ചുക്കാൻ പിടിച്ച അബ്ദുല്ല രാജാവാണ് സ്ത്രീകള്‍ക്കു വോട്ടു ചെയ്യാനുള്ള അനുമതിയും ഒളിംബിക്‌സില്‍ മത്സരിക്കാനും ഉള്‍പ്പെടെയുള്ള വനിതകളുടെ അവകാശം അംഗീകരിച്ച് കൊടുത്തത്. കൂടാതെ അദ്ദേഹം മാധ്യമങ്ങള്‍ക്ക് സര്‍ക്കാറിനെ ചെറിയ രീതിയില്‍ വിമര്‍ശിക്കാന്‍ അനുവദിക്കുകയും ചെയ്തു.

പടിഞ്ഞാറുമായി ബന്ധങ്ങള്‍ നിലനിര്‍ത്താനും രാജ്യത്തിന്റെ അഭിപ്രായങ്ങളെ തൃപ്തിപ്പെടുത്താനും രാജ്യാന്തര തലത്തില്‍ സമാധാനം കാത്തുസൂക്ഷിക്കാനും ഭീകരവാദത്തിനെതിരെ മറ്റു രാജ്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. പശ്ചിമേഷ്യന്‍ പ്രദേശങ്ങളുടെ സമാധാന ദൂതനായി അദ്ദേഹത്തെ അറിയപ്പെട്ടു.

1962ല്‍ ഫൈസല്‍ രാജാവാണ് അബ്ദുല്ല രാജാവിനെ സൗദി നാഷണല്‍ ഗാര്‍ഡിന്റെ കമാണ്ടറായി നിയമിക്കുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഗാര്‍ഡിന്റെ അംഗബലം കൂട്ടാനും ഏറ്റവും പുതിയ ആയുധങ്ങള്‍ സ്വന്തമാക്കാനും സാധിച്ചു.

1975ല്‍ ഖാലിദ് രാജാവ് അദ്ദേഹത്തെ രണ്ടാമത് ഡെപ്യുട്ടി പ്രധാനമന്ത്രിയായി നിയമിച്ചു. അബ്ദുല്ല രാജാവിന്റെ ഗള്‍ഫ് യുദ്ധത്തിലുള്ള നിലപാടും അമേരിക്കയുമായുള്ള ബന്ധവും അദ്ദേഹത്തെ കൂടുതല്‍ കരുത്തനാക്കി. കൂടാതെ അദ്ദേഹം പാലസ്തീനികളെ ശക്തമായി പിന്തുണക്കുകയും ചെയ്തു.

1995ല്‍ സഹോദരന്‍ ഫഹദ് രാജാവിന്റെ മരണത്തെ തുടര്‍ന്ന് അധികാരമേറ്റ അബ്ദുല്ല രാജാവ്. ഔദ്യോഗികമായി 2005ലാണ് ഭരണം ഏറ്റെടുത്തത്.