പ്രധാനമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ആദ്യമായി ഇന്ത്യന്‍ സേനകളിലെ വനിതാ വിഭാഗവും ഇത്തവണ റിപ്പിബ്ലിക് ദിനത്തില്‍ പരേഡിലുണ്ടാകും

single-img
21 January 2015

Indian Armyഇത്തവണ റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യന്‍ ശെസനിക ശക്തിവിളിച്ചറിയിക്കാന്‍ വനിതാ സൈനികരും പരേഡിനെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശപ്രകാരമാണ് സൈനികരെ പരേഡില്‍ അണിനിരത്തുന്നത്. ഇതാദ്യമായാണ് ഇത്തവണ സേനകളിലെ വനിതാവിഭാഗത്തെ റിപ്പബ്ലിക് ദിന പരേഡില്‍ അണിനിരത്തുന്നതുതന്നെ. ഇന്ത്യയുടെ മൂന്നു സേനാവിഭാഗങ്ങളിലും വനിതകളുണ്ടെങ്കിലും യുദ്ധമുന്നണിയില്‍ ഇവരെ ഇതുവരയ്ക്കും നിയോഗിച്ചിട്ടില്ല.

കൂടാതെ ഇന്ത്യന്‍ നേവിയുടെ യുദ്ധക്കപ്പലുകളില്‍ ഇതാദ്യമായി വനിതാ ഓഫീസര്‍മാരെ നിയമിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. ഇതിനായി നാവികസേനയുടെ സേവനവ്യവസ്ഥകളില്‍ മാറ്റം വരുത്തി ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് സാദ്ധ്യമാക്കാനാണ് തീരുമാനം. വനിതകള്‍ക്കനുയോജ്യമായ രീതിയില്‍ യുദ്ധക്കപ്പലുകളിലെ സൗകര്യങ്ങളില്‍ മാറ്റമേര്‍പ്പെടുത്തുന്നതിനും തീരുമാനിച്ചിട്ടുണ്ടെന്ന് റിപ്പബ്ലിക് ദിനത്തില്‍ പങ്കെടുക്കുന്ന നേവി വനിതാവിഭാഗത്തിന്റെ ചുമതലയുള്ളകൊമഡോര്‍ ബി.കെ.മുന്‍ജാല്‍ പറഞ്ഞു.