സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യത ടൂർണമെന്റിൽ കേരളത്തിന് വിജയം

single-img
16 January 2015

sസന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യത ടൂർണമെന്റിൽ കേരളം വിജയത്തോടെ തുടങ്ങി. മലപ്പുറം മഞ്ചേരിയിലെ പൈയ്യനാട്​ സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മ‍ത്സരത്തില്‍ കേരളം എതിരില്ലാത്ത ആറ്​ ഗോളിന് ​ ആന്ധ്രാപ്രദേശിനെ തോല്‍പിച്ചു . കേരളത്തിന്​ വേണ്ടി വി.പി സുഹൈര്‍ 3 ഗോള്‍ നേടി ഷിബിന്‍ലാല്‍ രണ്ട്​ ഗോളും ​ .ഷൈജുമോന്‍ ഒരു ഗോളും നേടി .

നേരത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്​ മ‍ത്സരങ്ങള്‍ ഔദ്യോഗികമായി ഉദ്​ഘാടനം ചെയ്തത്​ . ഉദ്​ഘാടന ചടങ്ങിൽ പയ്യനാട്​ സ്റ്റേഡിയത്തില്‍ ഫ്ലഡ്​ ലൈറ്റ്​ സ്ഥാപിക്കുന്ന കാര്യത്തില്‍ ധനമന്ത്രിയുമായി ചേര്‍ന്ന്​ തീരുമാനമെടുക്കുമെന്ന്​ മുഖ്യമന്ത്രി അറിയിച്ചു .