സേവ് കെ.എസ്.ആര്‍.ടി.സിയുമായി ജീവനക്കാര്‍ മുന്നിട്ടിറങ്ങി; കെ.എസ്.ആര്‍.ടി.സിയുടെ ഇന്നലത്തെ വരുമാനം 6 കോടി 36 ലക്ഷം രൂപ

single-img
6 January 2015

ksrtcവേണമെങ്കില്‍ ചക്ക വേരില്‍ മാത്രമല്ല ഇലയില്‍ വഴര കായ്ക്കുമെന്ന് കെ.എസ്.ആര്‍.ടി.സി ഇന്നലെ പഠിപ്പിച്ചു.
നഷ്ടകണക്കുകള്‍ മാത്രം പറയുന്ന കെഎസ്ആര്‍ടിസിയെ രക്ഷിക്കാനുള്ള കെഎസ്ആര്‍ടിസി എംപ്ലോയിസ് യൂണിയന്റെ നേതൃത്വത്തില്‍ നടത്തുന്ന സേവ് കെഎസ്ആര്‍ടിസി പദ്ധതിയുടെ ആരംഭ ദിനമായ ഇന്നലെ ആറ് കോടി 36 ലക്ഷം രൂപയായിരുന്നു ബോര്‍ഡിന് ലഭിച്ച വരുമാനം.

ജീവനക്കാര്‍ ഇല്ലാത്തതിന്റെ പേരില്‍ സര്‍വീസ് മുടങ്ങാതിരിക്കുക, യാത്രക്കാരോട് മാന്യമായി പെരുമാറുക, യാത്രക്കാരെ വിളിച്ച് കയറ്റുക, എന്നിങ്ങനെയുള്ള നിരവധി നിര്‍ദേശങ്ങളാണ് യൂണിയന്‍ ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്നത്. ഇക്കാര്യങ്ങള്‍ പിന്തുടരാന്‍ തുടങ്ങിയതോടെയാണ് കെഎസ്ആര്‍ടിസിയുടെ വരുമാനം വര്‍ധിച്ചത്.

കഴിഞ്ഞ തിരുവോണത്തിന്റെ തലേന്ന് ഉത്രാട ദിനത്തിത്തിലാണ് ഇതിനു മുമ്പ് കെഎസ്ആര്‍ടിസിക്ക് ഇത്രയധികം വരുമാനം ലഭിച്ചത്.