രാജ്യത്തെ പ്രായം കുറഞ്ഞ മുഖ്യമന്ത്രി അഖിലേഷ് യാദവ് അമീര്‍ഖാന്റെ പികെ കണ്ടു; പക്ഷേ ഇന്റര്‍നെറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്താണെന്ന് മാത്രം

single-img
2 January 2015

Akhilesh_Yadavപികെ എന്ന ആമിര്‍ഖാന്‍ ചിത്രം താന്‍ ഡൗണ്‍ലോഡു ചെയ്തു കണ്ടുവെന്ന വെളിപ്പെടുത്തി രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ മുഖ്യമന്ത്രി അഖിലേഷ് യാദവ് ഒരു വിവാദ പുരുഷനായിരിക്കുകയാണ്. നഗ്നമായ നിയമലംഘനം മുഖ്യമന്ത്രി നടത്തിയെന്ന രീതിയില്‍ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയകളില്‍ ഉയരുന്നത്.

പികെയ്ക്ക് നികുതിയിളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ 31 ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അഖിലേഷ് വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്. താന്‍ നേരത്തെ തന്നെ പികെ ഡൗണ്‍ലോഡു ചെയ്തുവെന്നും എന്നാല്‍ സമയക്കുറവുമൂലം കഴിഞ്ഞ ദിവസമാണ് കാണാന്‍ സാധിച്ചതെന്നും അഖിലേഷ് പറഞ്ഞു. സിനിമ തനിക്ക് ഇഷ്ടമായെന്നും അത് കൂടുതല്‍ ആളുകള്‍ കാണാനുളള സൗകര്യമൊരുക്കുന്നതിനാണ് നികുതിയിളവ് പ്രഖ്യാപിക്കുന്നതെന്നും അന്ന് അഖിലേഷ് പറഞ്ഞു.

വലതുപക്ഷ ഹിന്ദു സംഘടനകള്‍ യുപിയില്‍ പികെയ്ക്ക് എതിരെ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നതിന് ഒരു മറുപടി എന്ന നിലയിലാണ് അഖിലേഷ് വാര്‍ത്താസമ്മേളനം നടത്തിയത്.