യാത്രാസൗകര്യമില്ലാതെ കഷ്ടപ്പെട്ടിരുന്ന ഒരു ഗ്രാമത്തിനു വേണ്ടി കുട്ടികള്‍ മണ്‍വെട്ടിയെടുത്തപ്പോള്‍ ആറുദിനം കൊണ്ട് ഉണ്ടായത് ഒന്നരകിലോമീറ്റര്‍ നീളത്തില്‍ റോഡ്

single-img
1 January 2015

roADകാസര്‍ഗോട്ട് എടപ്പറമ്പ് എന്ന യാത്രാസൗകര്യമില്ലാതെ കഷ്ടപ്പെട്ടിരുന്ന ഗ്രാമത്തിനു കുട്ടികള്‍ മണ്‍വെട്ടിയെടുത്തപ്പോള്‍ സാക്ഷാത്കരിച്ചത് ഒന്നരകിലോമീറ്റര്‍ റോഡ്. മുള്ളേരിയ സ്‌കൂളിലെ കുട്ടികളാണു റോഡ് നിര്‍മിച്ചത്. ദേലമ്പാടി പഞ്ചായത്ത് മാട്ട-മുണിയൂര്‍ ഭാഗത്തേക്കുള്ള റോഡാണ് എന്‍എസ്എസ് ക്യാമ്പിന്റെ ഭാഗമായി കുട്ടികള്‍ പൂര്‍ണമായും സൃഷ്ടിച്ചത്.

പാണ്ടി ഭാഗങ്ങളില്‍ നിന്നു കുണ്ടാര്‍, മുണിയൂര്‍, പള്ളങ്കോട് എന്നിവിടങ്ങളിലേക്കും എടപ്പറമ്പ സ്‌കൂളിലേക്കും കുട്ടികള്‍ക്കു റോഡായതോടെ എത്താന്‍ എളുപ്പമായി. റോഡിനായി സ്ഥലം ഏഴു കുടുംബങ്ങളാണു വിട്ടു നല്‍കിയത്. 50 നാഷണല്‍ സര്‍വീസ് സ്‌കീം അംഗങ്ങള്‍ ആറു ദിവസമാണ് റോഡിനായി രംഗത്തിറങ്ങിയത്.