ഭര്‍ത്താവിനെ പേടിപ്പിക്കാന്‍ മണ്ണെണ്ണ ദേഹത്തൊഴിച്ച് ആത്മഹത്യാ നാടകം അഭിനയിച്ച യുവതി നെരിപ്പോടില്‍ നിന്നും തീപടര്‍ന്ന് മരിച്ചു

single-img
30 December 2014

Fireമദ്യപിച്ചുവന്ന ഭര്‍ത്താവിനെ പേടിപ്പിക്കാന്‍ മശണ്ണണ്ണ ദേഹത്തൊഴിച്ച് ആത്മഹത്യാനാടകം അഭിനയിച്ച യുവതി തീപടര്‍ന്നു പിടിച്ച് മരിച്ചു. ആര്യനാട് ഐറ്റി, കോട്ടയ്ക്കകം അംബികാഭവനത്തില്‍ സന്തോഷിന്റെ ഭാര്യ അനീഷ (27)യാണ് ദാരുണമായി കൊല്ലപ്പെട്ടത്.

കഴിഞ്ഞ 22ന് വൈകുന്നേരം 7.30ന് കൂലിപ്പണി കഴിഞ്ഞ് വീട്ടില്‍ മദ്യപിച്ചെത്തിയ ഭര്‍ത്താവിനെ ഒരു പാഠം പഠിപ്പിക്കുവാന്‍ മണ്ണെണ്ണ ദേഹത്തൊഴിച്ച് അനീഷ ആത്മഹത്യാ ശ്രമം അഭിനയിക്കുകയായിരുന്നു. ഭയന്നുപോയ ഭര്‍ത്താവ് ഇനി മേലില്‍ താന്‍ മദ്യം കഴിക്കില്ലെന്ന് സത്യം ചെയ്യുകയും തുടര്‍ന്ന് കുളിക്കാനായി കിണറ്റിന്റെ അടുത്തേക്ക് പോകുന്ന വഴി കൊതുക് നശീകരണത്തിനായി കൂട്ടിയിട്ടിരുന്ന നെരിപ്പോിടല നിന്നും തീ അനീഷയുടെ ദേഹത്തേക്ക് പടര്‍ന്ന് പിടിക്കുകയുമായിരുന്നു.

ഭര്‍ത്താവും മറ്റ് അയല്‍വാസികളും ചേര്‍ന്ന് തീ അണച്ച് അനീഷയെ ആദ്യം ആര്യനാട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്കും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒരാഴ്ചത്തെ ചികിത്സയ്ക്കു ശേഷം ഇന്നലെ രാവിലെ അഞ്ചര മണിയോടെ അനീഷ മരിക്കുകയായിരുന്നു.

മരിച്ച അനീഷ തൊഴിലുറപ്പ് തൊഴിലാളിയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. നയന (7), അഭിജിത്ത് (മൂന്നര)എന്നിവര്‍ മക്കളാണ്.