എബോളയെ പ്രതിരോധിക്കാൻ 53 ഇനം മരുന്നുകള്‍ക്ക് കഴിയുമെന്ന് കണ്ടെത്തല്‍

single-img
19 December 2014

ebola-virusഎബോളയെ പ്രതിരോധിക്കാൻ 53 ഇനം മരുന്നുകള്‍ക്ക് കഴിയുമെന്ന് ഗവേഷകരുടെ കണ്ടെത്തല്‍. എബോളയ്ക്കായി കണ്ടെത്തിയ ഇസെഡ് മാപ്പ് ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്.  അതിനാല്‍ നിലവില്‍ ഉപയോഗിക്കുന്ന വിവിധ മരുന്നുകളുടെ മിശ്രിതം എബോളയ്ക്ക് എതിരായി ഉപയോഗിക്കാനാകുമെന്നാണ് ഗവേഷകരുടെ കണ്ടെത്തിയിരിക്കുന്നത്. മൗണ്ട് സിനായിലെ ഇഷാന്‍ സൂകൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരാണ് ഈ കണ്ടുപിടുത്തതിന് പിന്നില്‍.

അര്‍ബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ചിലതരം മരുന്നുകളും ആന്റിഹിസ്റ്റാമിന്‍,  വിഷാദ രോഗത്തിന് ഉപയോഗിക്കുന്ന മരുന്നുകള്‍, ആന്റിബയോട്ടിക്‌സ് എന്നിവയുള്‍പ്പെടെ 53 തരം മരുന്നുകള്‍ക്ക് എബോള വൈറസിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. വൈറസ് മനുഷ്യകോശങ്ങളില്‍ പ്രവേശിക്കുന്നത് തടയുകയാണ് ഇവയുടെ പ്രധാന ലക്ഷ്യം.

ലോകത്തിന് തന്നെ ഭീഷണിയായിരിക്കുന്ന എബോളയ്ക്ക് ഇതുവരെ ഫലപ്രദമായ മരുന്ന് കണ്ടുപിടിക്കാന്‍ സാധിച്ചിട്ടില്ല. അതിനാലാണ് എബോള വ്യാപകമായി പടര്‍ന്ന് പിടിക്കാന്‍ ഇടയായത്. എബോള വൈറസിനെതിരെ നിലവില്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ ഫലപ്രദമെന്ന് പരീക്ഷണഘട്ടത്തില്‍ വ്യക്തമായിട്ടുണ്ട്. അതിനാല്‍ ഭാവിയില്‍ എബോള പൂര്‍ണമായും പ്രതിരോധിക്കാനാവുമെന്നാണ് ഗവേഷകര്‍ കരുതുന്നത്.