ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ:കേരളാ ബ്ളാസ്റ്റേഴ്സ് അത്ലറ്റിക്കോ ഡീ കൊൽക്കത്തയെ നേരിടും

single-img
18 December 2014

kപ്രഥമ ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ പോരാട്ടത്തിൽ കേരളാ ബ്ളാസ്റ്റേഴ്സ് അത്ലറ്റിക്കോ ഡീ കൊൽക്കത്തയെ നേരിടും . ബുധനാഴ്ച നടന്ന രണ്ടാംപാദ സെമിയൽ എഫ്.സി ഗോവയെ കൊൽക്കത്ത 4-2ന് പരാജയപ്പെടുത്തി. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും മത്സരം ഗോൾ രഹിത സമനിലയിലായതിനെ തുടർന്ന് ഷൂട്ടൗട്ടിലാണ് ഫലം നിർണയിക്കപ്പെട്ടത്. ശനിയാഴ്ച മുംബയിൽ നടക്കുന്ന ഫൈനൽ മുൻ ക്രിക്കറ്റ് താരങ്ങളായ സചിൻ ടെൻഡുൽക്കളുടെയും സൗരവ് ഗാംഗുലിയുടെയും കൂടി പോരാട്ടമാകും.