ഞാറുനടാന്‍ പാടത്തിറങ്ങാന്‍ മനസില്ലാത്ത മലയാളികളെ കുറഞ്ഞ സമയത്തിനുള്ളില്‍ ഞാറു നട്ട് കാണിച്ച് ബംഗാളികള്‍ ഞെട്ടിപ്പിച്ചു

single-img
5 December 2014

Bangali Farmകനത്ത കൂലി വാഗ്ദാനം ചെയ്തിട്ടും പാടത്തിറങ്ങി ഞാറുനടാന്‍ തയ്യാറാകാത്ത മലയാളികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി ബംഗാളി തൊഴിലാളികള്‍ ആ ജോലി ഭംഗിയായി ചെയ്തു. ബംഗാളികളെ വെച്ചുള്ള പരീക്ഷണം ഭയത്തോടെയായിരുന്നു നടത്തിയതെങ്കിലും ഏവരുടെയും പ്രതീക്ഷകള്‍ക്ക് അപ്പുറമുള്ള പ്രവര്‍ത്തനമാണു ബംഗാളികള്‍ കാഴ്ച വച്ചത്.

പണിക്കു നാട്ടിലെ തൊഴിലാളികളെ തിരഞ്ഞു മടുത്തപ്പോളാണ് സുഹൃത്തുക്കളിലൊരാളുടെ നിര്‍ബന്ധത്തിന് വഴങ്ങി പെരുവ കുറുവേലി പാടത്തു മാവളത്തുകുഴി ജോണി പരീഷണാടിസ്ഥാനത്തില്‍ ഞാറുനടാന്‍ ബംഗാളി തൊഴിലാളികളെ പണിക്കിറക്കിയത്. ഞാറുനടാന്‍ മറ്റു മാര്‍ഗമില്ലാതിരുന്നതിനാല്‍ ഇവരെ പരീക്ഷിക്കാന്‍ ജോണി തയാറാവുകയായിരുന്നു. എന്നാല്‍ നാട്ടുകാരേക്കാള്‍ വേഗത്തില്‍ പാടത്തെ പണികള്‍ തീര്‍ത്താണ് ജോണിയെയും നാട്ടുകാരെയും ബംഗാളി തൊഴിലാളികള്‍ ഞെട്ടിപ്പിച്ചത്.

500 രൂപയും ഭക്ഷണവുമാണ് ബംഗാളികള്‍ക്ക് കൂലിയെങ്കിലുംഅതിലും കൂടുതല്‍ നല്‍കിയാലും നാട്ടുകാര്‍ പണിക്കു വരില്ലെന്ന് ജോണി പറയുന്നു. ഇനി കേരളത്തിലെ പാടശേഖരങ്ങളും ബംഗാളികളെ കൊണ്ട് നിറയുമെന്ന് സാരം.