നിയമസഭ അരങ്ങുണര്‍ന്നു; ആദ്യ സസ്‌പെന്‍ഷന്‍ ശിവന്‍കുട്ടി എം.എല്‍.എയ്ക്ക്

single-img
2 December 2014

sivankuty_734974eബഹളം, ഡയസില്‍ കയറല്‍, മൈക്ക് തട്ടിയെടുക്കല്‍ തുടങ്ങിയ കലാപരിപാടികളുമായി നിയസഭാ സമ്മേളനം രണ്ടാംദിനം അരബങ്ങുണര്‍ന്നു. സ്പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധിച്ച വി.ശിവന്‍കുട്ടി എം.എല്‍.എയ്ക്ക് സസ്‌പെന്‍ഷനും കിട്ടി. ഇന്ന് സഭ പിരിയും വരെയാണ് സസ്‌പെന്‍ഷന്‍. വി.ശിവന്‍കുട്ടി സ്പീക്കറുടെ ഡയസിലേക്ക് കയറി മൈക്ക് തട്ടിയെടുക്കാന്‍ ശ്രമിച്ചിരുന്നു.

നാല് എം.എല്‍.എമാര്‍ക്ക് താക്കീത് നല്കാനും തീരുമാനമായി. ബാബു എം.പാലിശ്ശേരി, ടി.വി രാജേഷ്, ആര്‍.രാജേഷ്, പി.ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കാണ് താക്കീത്. നടപടിക്കെതിരെ സഭയില്‍ പ്രതിപക്ഷം വീണ്ടും ബഹളം വച്ചതിനെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.