ബാറുടമകളില്‍ നിന്ന് പണം വാങ്ങിയിട്ടില്ലെന്ന് കെ.എം മാണി

single-img
1 December 2014

maniതിരുവനന്തപുരം: ബാറുടമകളില്‍ നിന്ന് പണം വാങ്ങിയിട്ടില്ലെന്ന് ധനമന്ത്രി കെ.എം മാണി നിയമസഭയില്‍ അറിയിച്ചു. താനോ തന്റെ പാര്‍ട്ടിയോ അഴിമതി കാണിച്ചിട്ടില്ലെന്നും. ബാര്‍ ലൈസന്‍സ് പുതുക്കുന്നത് മന്ത്രിസഭയുടെ കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. മദ്യലോബിയുമായി ചേര്‍ന്ന് പ്രതിപക്ഷം ആരോപണം ഉന്നയിക്കുകയാണ്. താന്‍ മാത്രമായി ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും മാണി വ്യക്തമാക്കി.

സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. നിയമപ്രശ്‌നമുള്ള ഫയല്‍ മന്ത്രിസഭ പരിഗണിക്കുന്നതിനു മുന്‍പ് നിയമവകുപ്പ് കാണേണ്ടതുണ്ടെന്നും മാണി നിയമസഭയില്‍ അറിയിച്ചു. ഒരു കോടി വാങ്ങിയെന്ന് ആരെങ്കിലും പറഞ്ഞാല്‍ കോടിയേരി രാജി വയ്ക്കുമോയെന്നും മാണി ചോദിച്ചു.

അഴിമതി തേയ്ച്ചുമായ്ച്ചു കളയാനുള്ള ഹീന ശ്രമമാണ് സര്‍ക്കാരിന്റേതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. മാണിക്ക് മന്ത്രിസഭയില്‍ തുടരാന്‍ അവകാശമില്ല. എല്ലാ അഴിമതികളും ചെന്നുചേരുന്നത് മുഖ്യമന്ത്രിയിലാണെന്നും വി.എസ്.