ഇന്ത്യന്‍ സൂപ്പര്‍ ലീഗ് :കേരള ബ്ലാസ്‌റ്റേഴ്‌സിന്‌ തോല്‍വി

single-img
30 November 2014

kഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്‌ തോല്‍വി. ഏക പക്ഷീയമായ ഒരു ഗോളിനനാണ്‌ ചെന്നൈ എഫ്‌.സി. വിജയം നേടിയത്‌. ഇതോടെ ചെന്നൈയില്‍ സെമിയില്‍ കടന്നു. ഈ ജയത്തോടെ പന്ത്രണ്ട് കളികളിൽ  നിന്ന് 22 പോയിന്റുമായാണ് ചെന്നൈയിന്‍ സെമി ബര്‍ത്ത് ഉറപ്പിച്ചത്. എന്നാൽ പന്ത്രണ്ട് കളികളില്‍ നിന്ന് പതിനഞ്ച് പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സിന് ഇപ്പോഴും സെമി സാധ്യത നഷ്ടപ്പെട്ടിട്ടില്ല.

 

 

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായും എഫ്.സി.പുണെ സിറ്റിയുമായും രണ്ട് ഹോം മത്സരങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സിന് ബാക്കിയുണ്ട്.ഡിസംബര്‍ നാലിനാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.