രണ്ടര വയസുള്ള ആദിവാസി പെണ്‍കുഞ്ഞിനെ 80,000 രൂപയ്ക്ക് വിറ്റ പിതാവും ഇടനിലക്കാരനും അറസ്റ്റില്‍

single-img
28 November 2014

tribelരണ്ടരവയസ്സുള്ള ആദിവാസി പെണ്‍കുഞ്ഞിനെ പിതാവ് 80,000 രൂപയ്ക്ക് വിറ്റു. അട്ടപ്പാടി വണ്ണാന്തറ ഊരിലെ ഷംസുദ്ദീന്‍തുളസി ദമ്പതികളുടെ പെണ്‍കുഞ്ഞിനെയാണ് തൃപ്പുണിത്തുറ സ്വദേശിക്ക് വിറ്റത്. കഴിഞ്ഞ 17നായിരുന്നു സംഭവം.

രണ്ടര വയസുള്ള പെണ്‍കുഞ്ഞിനെ ഷംസുദ്ദീന്‍ വിറ്റെന്ന് കാണിച്ച് കുഞ്ഞിന്റെ മാതാവ് തുളസിയാണ് പോലീസില്‍ പരാതി നല്‍കിയത്. സംഭവുമായി ബന്ധപ്പെട്ട് ഷംസുദ്ദീന്‍, ഇടനിലക്കാരന്‍ ജോണ്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.