പക്ഷിപ്പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഇന്ന് ഉന്നതതല യോഗം ചേരും

single-img
28 November 2014

bപക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായുള്ള മൃഗസംരക്ഷണ-ആരോഗ്യവകുപ്പ് അധികൃതര്‍ ഉള്‍പ്പടെയുള്ളവരുടെ ഉന്നതതല യോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് തിരുവനന്തപുരത്ത് ചേരും. പക്ഷിപ്പനി ബാധിത മേഖലകളില്‍ സ്വീകരിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ യോഗത്തിലുണ്ടാകും. പക്ഷിപ്പനി മനുഷ്യരിലേക്ക് വ്യാപിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍ സ്വീകരിക്കേണ്ട തുടര്‍നടപടികളും യോഗത്തില്‍ ചര്‍ച്ചചെയ്യും.