തെരുവ് നായ്ക്കള്‍ കടിച്ചുവലിച്ച രാജവെമ്പാലയ്ക്ക് രക്ഷകനായി വാവസുരേഷ് എത്തി

single-img
25 November 2014

rajavembalaതെരുവ് നായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ച രാജവെമ്പാലയുടെ രക്ഷകനായി സാക്ഷാല്‍ വാവസുരേഷ് അവതരിച്ചു. പേരൂര്‍ക്കടയില്‍ തെരുവില്‍ നായ്ക്കള്‍ കൂട്ടത്തോടെ കടിച്ചു വലിക്കുന്ന പാമ്പിനെക്കണ്ട നാട്ടുകാരില്‍ ഒരാളായ ബൈജു വിവരം അറിയിച്ചതനുസരിച്ചാണ് വാവസുരേഷ് എത്തിയത്. നായ്ക്കളെ ഓടിച്ചുവിട്ട് ഏകദേശം 13 അടി നീളവും 10 കിലോ ഭാരമുള്ള ആണ്‍ രാജവെമ്പാലയെ വാവസുരേഷ് പിടികൂടി രക്ഷപ്പെടുത്തുകയായിരുന്നു.

വാവസുരേഷ് ഈ മാസം പിടികൂടിയ നാലാമത്തെ രാജവെമ്പാലയാണ് ഇത്. വിതുര പോലീസിന്റെയും നാട്ടുകാരുടെയും സാന്നിദ്ധ്യത്തിലാണ് വാവസുരേഷ് രാജവെമ്പാലയെ പിടികൂടിയത്.