മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ട്: സമ്മേളനത്തിനെത്തിയ സച്ചിന്‍ പ്രതികരിച്ചില്ല

single-img
24 November 2014

sachinഐപിഎല്‍ കോഴക്കേസ് അന്വേഷിച്ച മുകുള്‍ മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ തയാറായില്ല. ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിനം പാര്‍ലമെന്റില്‍ എത്തിയപ്പോഴായിരുന്നു സച്ചിനോട് വിഷയത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്. എന്നാല്‍ പ്രതികരിക്കാതെ സച്ചിന്‍ ഒഴിഞ്ഞു മാറുകയായിരുന്നു.