ഇന്ത്യന്‍ സൂപ്പര്‍ ലീഗ്:കേരളാ ബ്ലാസ്റ്റേഴ്‌സിന് ജയം

single-img
21 November 2014

ഇന്ത്യന്‍ സൂപ്പര്‍ ലീഗിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ പരാജയപ്പെടുത്തി.

നാലാം മിനുട്ടില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ഇയാന്‍ ഹ്യൂമാണ് ആദ്യ ഗോള്‍ നേടിയത്. ആദ്യപകുതി അവസാനിക്കുന്നതിന് മുമ്പായി തന്നെ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പെഡ്രോ ഗുസ്മാവോ രണ്ടാം ഗോളും കരസ്ഥമാക്കി.

ആവേശംവാരിവിതറിയ മത്സരത്തില്‍ രണ്ടാം പകുതിയില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ ഫിക്രുവിന്റെ ബൂട്ടില്‍ നിന്നും മറുപടി ഗോള്‍ പിറന്നു.