നിങ്ങളുടെ ഇഷ്ടഭക്ഷണം എവിടെ ലഭിക്കുമെന്നറിയേണ്ടേ?; ഭക്ഷണപ്രിയര്‍ക്ക് സന്തോഷവും ആശ്വാസവും നല്‍കി ‘കൂട്ടാന്‍’ എത്തിക്കഴിഞ്ഞു

single-img
17 November 2014

Hotelകേരളത്തില്‍ യാത്രപോകുന്നവര്‍ക്ക് അവരുടെ ഇഷ്ടഭക്ഷണം ലഭിക്കുക എന്നുള്ളത് ഒരു ഭാഗ്യം തന്നെയാണ്.പക്ഷേ സ്ഥലത്തെപ്പറ്റിയോ മറ്റൊന്നും അറിഞ്ഞുകൂടാത്തവര്‍ ഏതെങ്കിലും മഹാട്ടലില്‍ കയറി എന്തെങ്കിലും വാങ്ങിക്കഴിച്ച് നിര്‍വൃതിയടയേണ്ടി വരും. എന്നാല്‍ ഇനിമുതല്‍ അങ്ങനെ ഒരു വിഷമം വേണ്ട. നമ്മള്‍ എത്തുന്ന സ്ഥലത്ത് നമുക്കിഷ്ടമുള്ള ഭക്ഷണം ലഭിക്കുന്ന ഹോട്ടല്‍ ഇനി കൂട്ടാന്‍ പറഞ്ഞുതരും. (koottan.com)

കേരളത്തിലും ഗോവയിലുമുള്ള ഹോട്ടലുകളുടെ ലിസ്റ്റാണ് ഇപ്പോള്‍ കൂട്ടാനില്‍ ചേര്‍ത്തിരിക്കുന്നത്. അതില്‍ എന്താണ് കഴിക്കാന്‍ ആവശ്യമുള്ളതെന്നും എവിടെയാണ് നമ്മള്‍ ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലമെന്നും പറഞ്ഞുകൊടുത്താല്‍ ആ വിഭവം ലഭിക്കുന്ന ഹോട്ടലുകള്‍ കൂട്ടാന്‍ നമുക്ക് പറഞ്ഞുതരും. നമുക്ക് ഇഷ്ടമനുസരിച്ച് ഹോട്ടലുകള്‍ തെരഞ്ഞെടുക്കുകയും ചെയ്യാം.