ആനന്ദിനെ ആറാം റൗണ്ടിൽ നോർവേയുടെ മാഗ്നസ് കാൾസൺ കീഴടക്കി

single-img
16 November 2014

nലോക ചെസ് ചാമ്പ്യൻഷിപ്പിന്റെ ആറാം റൗണ്ടിൽ ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദിനെ നോർവേയുടെ മാഗ്നസ് കാൾസൺ കീഴടക്കി. വെള്ളക്കരുക്കളുമായി കളിച്ച കാൾസൺ ആനന്ദിനെ 38-മത്തെ നീക്കത്തിലാണ് അടിയറവ് പറയിച്ചത്. കാൾസണിന്റെ രണ്ടാമത്തെ വിജയമാണിത്. 12 റൗണ്ടുള്ള മത്സരം പകുതി വഴി പിന്നിട്ടപ്പോൾ കാൾസണ് 3.5 പോയിന്റും ആനന്ദിന് 2.5 പോയിന്റുമാണുള്ളത്. ഏഴാം റൗണ്ട് നാളെ നടക്കും.