ഈ 153 ഒരു വിസ്മയം തന്നെ; സച്ചിനും സെവാഗും കഴിഞ്ഞദിവസം രോഹിത് ശര്‍മ്മയും ഇരട്ടസെഞ്ച്വറി നേടിയ ഏകദിന മത്സരങ്ങളിലെല്ലാം ഇന്ത്യ വിജയിച്ചത് 153 റണ്‍സിന്

single-img
14 November 2014

rohit-sharma2010 ഫെബ്രുവരി 24 ന് ഗ്വാളിയാറില്‍ വെച്ച് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സച്ചിന്‍ നേടിയ 200 റണ്ണും 2011 ഡിസംബര്‍ 8ന് വെസ്റ്റിന്റീസിനെതിരെ വീരേന്ദ്ര സെസവാഗ് നേടിയ 219 റണ്‍സുമാണ് രോഹിത് ശര്‍മ്മയുടെ രണ്ടു ഇരട്ട സെഞ്ച്വറികള്‍ കഴിഞ്ഞാല്‍ ഏകദിനത്തില്‍ പിറന്ന ഇരട്ട സെഞ്ച്വറികള്‍. കഴിഞ്ഞ ദിവസം 264 റണ്‍സ് നേടി രോഹിത് ചരിത്രമെഴുതിയ മത്സരത്തിനും സച്ചിനും സെവാഗും ഇരട്ട സെഞ്ച്വറി നേടിയ മത്സരങ്ങള്‍ക്കും ഒരു സാമ്യമുണ്ട്. ഈ മത്സരങ്ങളിലെല്ലാം ഇന്ത്യ ജയിച്ചത് 153 റണ്‍സിനായിരുന്നു.

രോഹിത് ഓസ്‌ട്രേലിയയ്‌ക്കെതിരെ 209 റണ്‍സ് എടുത്ത് ഇന്ത്യ വിജയിച്ച മത്സരമാണ് ഇതിന് ഒരപവാദം. ഈ മത്സരത്തില്‍ ഇന്ത്യ 59 റണ്‍സിനാണ് ജയിച്ചത്.