ഇക്കാലത്തും ജാതി ഒരു പ്രശ്‌നം തന്നെയാണല്ലേ? അതല്ലായിരുന്നുവെങ്കില്‍ 40 കൊല്ലം ഒന്നിച്ച് ജീവിച്ച മക്കളും പേരകുട്ടികളുമുള്ള കുഞ്ഞുകുഞ്ഞിനും ലീലാമണിക്കും ഈഅറുപതാം വയസ്സില്‍ ഏറ്റുമാനൂര്‍ കാണക്കാരി ക്ഷേത്രസന്നിധിയില്‍ വെച്ച് വിവാഹം കഴിക്കേണ്ടി വരില്ലായിരുന്നു

single-img
10 November 2014

kunjukunjuഈ പുതിയ ജനറേഷന്‍ കാലത്തും ജാതി ഒരു പ്രശ്‌നം തശന്നയാണ്, ചിലര്‍ക്കെങ്കിലും. അല്ലായിരുന്നെങ്കില്‍ 40 കൊല്ലം ഒന്നിച്ച് ജീവിച്ച മക്കളും പേരകുട്ടികളുമുള്ള കുഞ്ഞുകുഞ്ഞിനും ലീലാമണിക്കും ഈഅറുപതാം വയസ്സില്‍ ഏറ്റുമാനൂര്‍ കാണക്കാരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രസന്നിധിയില്‍ വെച്ച് വിവാഹം കഴിക്കേണ്ടി വരില്ലായിരുന്നു

40 കൊല്ലത്തെ ഒന്നിച്ചു വാസത്തിനു ശേഷം ഞായറാഴ്ച കുഞ്ഞുകുഞ്ഞും(60), ലീലാമണിയും(59) നിയമപരമായി വിവാഹിതരാകുകയായിരുന്നു. പണ്ട് മനഃപൂര്‍വ്വം ഒഴിവാക്കിയ വിവാഹം കാലം ചുറ്റി പേരക്കുട്ടിയുടെ കാലത്ത് വന്ന് മുന്നില്‍ നില്‍ക്കുമെന്ന് ഒരുപക്ഷേ അവര്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാകില്ല. വ്യത്യസ്ത ജാതികളില്‍പ്പെട്ട കുഞ്ഞുകുഞ്ഞും ലീലാമണിയും സ്‌നേഹത്തിലായിരുന്നുവെങ്കിലും വിവാഹത്തിന് വീട്ടുകാര്‍ എതിരുനിന്നതോടെയാണ് അവര്‍ ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചത്.

വീട്ടുകാരെ ധിക്കരിച്ച് ഒന്നിച്ച അവര്‍ വീട്ടുകാരോടുള്ള വാശികാരണം അവര്‍ കല്യാണം കഴിച്ചില്ല. പരസ്പരസ്‌നേഹവും വിശ്വാസവുമാണ്, അതല്ലാതെ ആചാരാനുഷ്ഠാനങ്ങളുടെ പിന്‍ബലമല്ല ജീവിതത്തിന് തുണയാകുന്നുവെന്നുള്ള സത്യം അവര്‍ക്കറിയാമായിരുന്നു. വിവാഹശേഷം ഇവര്‍ക്കൊരു മകനും കാലാന്തരത്തില്‍ മകന്‍ വിവാഹം കഴിച്ച് മൂന്നു മക്കളുമുണ്ടായി. മുത്തച്ഛനും മുത്തശ്ശിയുമായി കുഞ്ഞുകുഞ്ഞും ലീലാമണിയും കൊച്ചുമക്കളുടെ ബാല്യത്തോടൊപ്പം വാര്‍ദ്ധക്യമാഘോഷിക്കേണ്ട സമയത്താണ് കൊച്ചുമക്കളുടെ പഠനവുമായി ബന്ധപ്പെട്ട ചില വിജയങ്ങള്‍ ഉദയം ചെയ്തതും നിയമപരമായി വിവാഹം ചെയ്യാത്തതിന്റെ പ്രശ്‌നങ്ങള്‍ ഇവര്‍ക്ക് ബോധ്യമായതും.

ഒടുവില്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ കുഞ്ഞുൃകുഞ്ഞും ലീലാമണിയും കുടുംബാംഗങ്ങളും ആചാരപരമായി വിവാഹം നടത്താന്‍ തീരുമാനക്കുകയായിരുന്നു. ഇതിന്‍പ്രകാരം ഞായറാഴ്ച ഏറ്റുമാനൂര്‍ കാണക്കാരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രസന്നിധിയില്‍ വെച്ച് മകനും പേരക്കുട്ടികളും മറ്റുബന്ധുക്കളും മിത്രങ്ങളും സാക്ഷികളാക്കി അവര്‍ അന്യോന്യം മാലയിട്ടു.

കുഞ്ഞുകുഞ്ഞിന്റെയും ലീലാമണിയുടെയും മകന്‍ രാജേഷിന്റെ മകള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യവും മറ്റും ലഭിക്കുന്നതിന് ജാതിസര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ളവ ആവശ്യമായി വന്നതിനാലാണ് വിവാഹം നടത്തേണ്ടി വന്നത്. കാലംതെറ്റി വന്ന വിവാഹമായിരുന്നുവെങ്കിലും ഒരു കല്യാണച്ചടങ്ങിന്റെ എല്ലാ ഒരുക്കങ്ങളോടെയായിരുന്നു സര്‍വ്വവും. വിവാഹത്തിനു ശേഷം വിഭവസമൃദ്ധമായ സദ്യയും കുടുംബക്കാര്‍ ഒരുക്കിയിരുന്നു.