ജറുസലേമില്‍ തീവ്രവാദി ആക്രമണത്തില്‍ ഇസ്രയേല്‍ പോലീസുകാരന്‍ കൊല്ലപ്പെട്ടു

single-img
6 November 2014

Jerusalem_attackജറുസലേം: ജറുസലേമില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ ഇസ്രയേല്‍ പോലീസുകാരന്‍ കൊല്ലപ്പെട്ടു. കാല്‍നടയാത്രക്കാര്‍ക്കിയിലേക്ക് കാര്‍ ഓടിച്ചുകയറ്റി നടത്തിയ ആക്രമണത്തിലാണ് പോലീസുകാരന്‍ കൊല്ലപ്പെട്ടത്. പോലീസ് ചീഫ് ഇന്‍സ്‌പെക്ടര്‍ ജിദാന്‍ ആസാദാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു. തീവ്രവാദി പോലീസിന്റെ വെടിയേറ്റ് മരിച്ചു. ഹമാസ് തീവ്രവാദി ഗ്രൂപ്പിലെ അംഗമായ ഡ്രൈവര്‍ ഇബ്രാഹിം അല്‍ അകാരിയാണ് കൊല്ലപ്പെട്ടത്.

ബുധനാഴ്ചയും സമാനമായ മറ്റൊരു ആക്രമണത്തില്‍ ഇസ്രയേല്‍ സൈനികര്‍ക്ക് പരിക്കേറ്റു. ഇസ്രയേല്‍ സൈനികര്‍ക്കിടയിലേക്ക് തീവ്രവാദി വാഹനം ഓടിച്ചുകയറ്റുകയായിരുന്നു. പലസ്തീന്‍ അഭയാര്‍ഥി ക്യാമ്പിനു സമീപം നടന്ന ആക്രമണത്തില്‍ മൂന്നു സൈനികര്‍ക്കാണ് പരിക്കേറ്റത്.