രോഗികള്‍ക്ക് വാങ്ങിയ കിടക്ക ചുമക്കാന്‍ ചുമട്ടുകൂലി ചോദിച്ച സെക്കന്റ് ഗ്രേഡ് ജീവനക്കാരെ കാഴ്ചക്കാരാക്കി സൂപ്രണ്ടും മറ്റു ജീവനക്കാരും കിടക്ക ചുമന്നു

single-img
5 November 2014

Hosഗവ. ആശുപത്രിയിലെ രോഗികള്‍ക്ക് വാങ്ങിയ മെത്തയും പതലയണയും ചുമക്കാന്‍ ചുമട്ടുകൂലി ചോദിച്ച സെക്കന്റ് ഗ്രേഡ് ജീവനക്കാരെ സാക്ഷികളാക്കി ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ മറ്റു ജീവനക്കാര്‍ ജോലി ഏറ്റെടുത്തു. ചെങ്ങന്നൂര്‍ ഗവ.ആശുപത്രിയിലെ രോഗികളുടെ വാര്‍ഡിലേക്ക് കയര്‍ ഫെഡില്‍ നിന്നും പുതിയതായി വാങ്ങിയ 100 മെത്തയും 100 തലയിണയുമാണ് കഴിഞ്ഞ ദിവസം ആശുപത്രി സൂപ്രണ്ടും സംഘവും ചുമന്നത്.

കയര്‍ഫെഡില്‍ നിന്നും ആശുപത്രിയിലേക്ക് കൊണ്ടുവന്ന മെത്തയും തലയിണയും ആശുപത്രിയില്‍ ഇറക്കിയശേഷം അത് മുകളിലെ നിലകളിലേക്ക് കൊണ്ടു പോകാന്‍ സെക്കന്‍ഡ് ഗ്രേഡ് ജീവനക്കാരോട് പറഞ്ഞപ്പോള്‍ പതേതാളം വരുന്ന വരുന്ന ജീവനക്കാര്‍ ഇതിനെ എതിര്‍ക്കുകയായിരുന്നു. ആദ്യം ചുമടെടുക്കാന്‍ കഴിയില്ലെന്ന നിലപാടെടുത്തവര്‍ പിന്നീട് കൂലിയായി 1500 രൂപചോദിച്ചതായി പറയുന്നു. എന്നാല്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ കിടക്കകള്‍ക്ക് ചുമട്ടു കൂലി തരാന്‍ കഴിയില്ലെന്ന് സൂപ്രണ്ട് ഉറപ്പിച്ച് പറയുകയായിരുന്നു. ഇതും ആശുപത്രി ജോലിയുടെ ഭാഗമാണെന്ന് പറഞ്ഞിട്ടും ജീവനക്കാര്‍ കേട്ടഭാവം നടിച്ചില്ല. തുടര്‍ന്നാണ് ആശുപത്രി സൂപ്രണ്ട് ഡോ. മണികണ്ഠന്റെ നേതൃത്വത്തില്‍ സെക്രട്ടറി, പിആര്‍ഒ, നഴ്‌സിംഗ് സ്റ്റാഫ്, ആബുലന്‍സ് െ്രെഡവര്‍മാര്‍, ജെഎച്ച്‌ഐ, ലാബ് ജീവനക്കാര്‍ എന്നിവര്‍ രംഗത്തിറങ്ങി കിടക്കകള്‍ അതാത് സ്ഥലത്ത് എത്തിക്കുകയായിരുന്നു.