ഡോക്ടർമാർ രോഗികൾക്ക് മരുന്ന് നിർദ്ദേശിക്കുന്നത് പാർശ്വഫലം മനസിലാക്കതെയെന്ന് പഠനം

single-img
5 November 2014

medicinഡോക്ടർമാർ തങ്ങളുടെ രോഗികൾക്ക് നിർദ്ദേശിക്കുന്ന ഭൂരിഭാഗം മരുന്നുകളുടേയും പാർശ്വഫലം മനസിലാക്കതെയാണെന്ന് പഠനം.  മരുന്ന് കമ്പനികൾ തങ്ങളുടെ മരുന്നിന്റെ വില്പന കൂട്ടാൻ മാത്രമാണ് ശ്രമിക്കുന്നതെന്നും അവർ ഡോകടർമാരോട് മരുന്നുകൾ രോഗികളെ ഏതൊക്കെ രീതിയിൽ ബാധിക്കുമെന്ന് പറയാറില്ലെന്നും ഇന്ത്യൻ ജേണൽ ഓഫ് മെഡികൽ എത്തിക്സിന്റെ പുതിയ പതിപ്പിൽ പറയുന്നു.

മരുന്നിനെ പറ്റി കമ്പനികളോ ഇടാനിലക്കാരോ പറയുന്നത് മാത്രമാണ് ഡോക്ടർമാർ ശ്രദ്ധിക്കുന്നതെന്നും അവ എപ്രകാരം തങ്ങളുടെ രോഗികളിൽ പാർശ്വഫലം സൃഷ്ടിക്കുന്നു എന്ന് മനസിലാക്കതെയാണ് നൽകുന്നത്.

54 പരസ്യങ്ങളിൽ നിന്നും 145 മരുന്നുകളിൽ നടത്തിയ പഠനങ്ങളിൽ അവയിൽ 61 ശതമാനം മരുന്നുകൾ മാത്രമാണ് രോഗികൾക്ക് നൽകാൻ കഴിയുന്നതെന്നു. 54 പരസ്യങ്ങളിൽ രണ്ടെണ്ണം മാത്രമാണ് മരുന്നുകൾ എപ്രകാരം രോഗികളിൽ പ്രവർത്തിക്കുന്നു എന്ന് കാണിക്കുന്നതെന്നും പഠനത്തിൽ പറയുന്നു.