യു.എ.ഇ യില്‍ ജോലിക്കാരെ അടിമകളായി കാണുന്നുവെന്ന് മനുഷ്യാവകാശ സംഘടന

single-img
23 October 2014

Exploitation of Workers helps create construction boom in the UAEയു.എ.ഇയില്‍ വീട്ടുജോലിക്കാരെ അടിമകളായി കാണുന്നുവെന്ന് ഹുമണ്‍റൈറ്റ്‌സ് വാച്ച്. തൊഴിലാളികള്‍ കടുത്ത ചൂഷണത്തിനാണ് ഇരയാകുന്നതെന്ന് സംഘടന തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അമിത സമയം ജോലി ചെയ്യിപ്പിക്കുക, ഭക്ഷണം നല്‍കാതിരിക്കുക, മര്‍ദ്ദിക്കുക ലൈംഗിക പീഡനം, ഒറ്റപ്പെടുത്തുക, വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുക, ശമ്പളം നല്‍കാതിരിക്കുക,തുടങ്ങിയ ചൂഷണങ്ങള്‍ക്ക് വീട്ടുജോലിക്കാര്‍ ഇരയാകുന്നുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു

അടിമ -ഉടമ ബന്ധമാണു വീട്ടുജോലിക്കാരും ഉടമസ്ഥനും തമ്മിലുള്ള ബന്ധമെന്നും യു.എ.ഇയിലെ കഫാല ചട്ടത്തില്‍ ഭേദഗതി വരുത്തിയാല്‍ മാത്രമേ കൃത്യമായ കരാറുകളുടെ അടിസ്ഥാനത്തില്‍ വീട്ടുജോലിക്കാര്‍ക്ക് സുരക്ഷിതമായ ജീവിത സാഹചര്യങ്ങള്‍ ഒരുക്കാന്‍ സാധിക്കുവെന്നും റിപ്പോര്‍ട്ട് പറയുന്നു