തീവണ്ടി കൊല: കുറ്റിപ്പുറത്ത് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചയാള്‍ക്ക് പ്രതിയുടെ രൂപരേഖയുമായി സാമ്യം

single-img
22 October 2014

kannur_murderകുറ്റിപ്പുറത്ത് ബുധനാഴ്ച രാവിലെ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത യുവാവിന് കണ്ണൂര്‍ – ആലപ്പുഴ എക്‌സിക്യൂട്ടീവില്‍ യുവതി പൊള്ളലേറ്റ് കൊല്ലപ്പെട്ട കേസിലെ പ്രതിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രവുമായി സാമ്യം.

രേഖാചിത്രവുമായി ഏറെ സാമ്യമുള്ള വ്യക്തിയാണ് മരിച്ചതെന്നാണ് കരുതുന്നത്. ഇയാള്‍ക്ക് ഏകദേശം 25-27 വയസ്സ് പ്രായമുണ്ട്. ഇതേത്തുടര്‍ന്ന് കേസ് അന്വേഷിക്കുന്ന പോലീസ് സംഘം കുറ്റിപ്പുറത്തേക്ക് തിരിച്ചു. റെയില്‍വേലോക്കല്‍ പോലീസ് സംയുക്തമായാണ് അന്വേഷണം നടത്തുന്നത്.