കണ്ണൂരില്‍ ട്രെയിനില്‍ യുവാവ് തീകൊളുത്തിയ സ്ത്രീ മരിച്ചു

single-img
21 October 2014

fireകണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ യുവാവ് പൊള്ളലേല്‍പ്പിച്ച യുവതി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം കൊണേ്ടാട്ടി കീച്ചേരി കടങ്ങല്ലൂര്‍ ഹംസയുടെ മകള്‍ ഫാത്തിമ (പാത്തു-50) ആണ് മരിച്ചത്.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. കണ്ണൂരില്‍ നിന്ന് ആലപ്പുഴയ്ക്ക് യാത്ര പുറപ്പെടുന്നതിന് തൊട്ടുമുമ്പ് എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനില്‍ നിന്നാണ് ശരീരത്ത് പൊള്ളലേറ്റ നിലയില്‍ യുവതിയെ കണ്‌ടെത്തിയത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

പുലര്‍ച്ചെ അഞ്ചിന് കണ്ണൂരില്‍ നിന്നു പുറപ്പെടേണ്ട ട്രെയിനില്‍ കയറിയ ഫാത്തിമയുടെ പിന്നാലെ എത്തിയ യുവാവ് മദ്യമൊഴിച്ച ശേഷം തീകൊളുത്തുകയായിരുന്നുവെന്നാണു പോലീസ് പറയുന്നത്.