കുവൈറ്റില്‍ പൊതുസ്ഥലങ്ങളില്‍ സ്ത്രീകളെ ശല്യം ചെയ്യുന്നവരെ നാടുകടത്താന്‍ തീരുമാനം

single-img
15 October 2014

kuwaitകുവൈറ്റില്‍ പൊതുസ്ഥലങ്ങളില്‍ സ്ത്രീകളെ ശല്യം ചെയ്യുന്ന വിദേശികളെ നാടുകടത്താന്‍ തീരുമാനം. നിയമം പ്രാബല്യത്തില്‍ വന്നതോടെ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളില്‍ നിന്നുള്ള അഞ്ചു വിദേശികളെ കുവൈത്ത് നാടുകടത്തി. ഇതുസംബന്ധിച്ച കുവൈത്ത് ആഭ്യന്തരമന്ത്രി ഷെയ്ഖ് മുഹമ്മദ് അല്‍ഖാലിദ് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇതേ കുറ്റത്തിന് മൂന്ന് ജിസിസി പൗരന്‍മാരെയും ഒരു അറബ് വംശജനെയും ഉടന്‍ തന്നെ നാടുകടത്തുമെന്ന് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ത്രീകളോടുള്ള അതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് നടപടി. ഇങ്ങനെ നാടുകടത്തപ്പെടുന്നവര്‍ക്ക് പിന്നീട് രാജ്യത്ത് പ്രവേശനവിലക്ക് ഏര്‍പ്പെടുത്താനും മന്ത്രാലയം തീരുമാനിച്ചു.

എന്നാല്‍ പ്രസ്തുത നിയമം കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കുവൈത്ത് ദേശീയ മനുഷ്യാവകാശ കമ്മറ്റി ഭാരവാഹികള്‍ ആരോപിച്ചിട്ടുണ്ട്.