ഇന്ത്യൻ സൂപ്പർ ലീഗ്;കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങും.

single-img
13 October 2014

10704052_1482708145348508_10095657325713520_nഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങും.ഗുവാഹത്തി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ ബോളിവുഡ് താരം ജോൺ ഏബ്രഹാമിന്റെ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുക.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ ഉടമസ്ഥതയിലുള്ള ബ്ലാസ്റ്റേഴ്സിൽ ലോകത്തെ മികച്ച ഗോള്‍ കീപ്പര്‍മാരില്‍ ഒരാളായ ഡേവിഡ് ജെയിംസ്, ഇംഗ്ലീഷ് യൂത്ത് ടീമിനുവേണ്ടി കളിച്ചിട്ടുള്ള മൈക്കേല്‍ ചോപ്ര, ബ്രസീല്‍ ഡിഫന്റര്‍ ഇര്‍വിന്‍, സ്പാനിഷ് മിഡ്ഫീല്‍ഡര്‍ വിക്ടര്‍ഫോസിയ, നൈജീരിയന്‍ താരം പെന്‍ഓര്‍ജി കനേഡിയന്‍താരം ഇയാന്‍ഹ്യൂം, ഓസ്‌ട്രേലിയന്‍താരം ആന്‍ഡ്രുബെന്‍സിച്ച് എന്നിവരും അണിനിരക്കുന്നു.. ട്രെവർ മോർഗനെ പരിശീലകനായി ലഭിച്ചതിലൂടെയും ബ്ലാസ്റ്റേഴ്സിനു മുൻതൂക്കം ലഭിച്ചിരിക്കുകയാണു.മെഹ്താബ് ഹുസൈന്‍, ഗുര്‍വിന്ദര്‍ സിംഗ്, അഭിതാബ് മൊണ്ഡല്‍ തുടങ്ങിയ ഇന്ത്യൻ താരങ്ങളും ബ്ലാസ്റ്റേഴ്സിനായി കളത്തിലിരങ്ങും.നോര്‍ത്തീസ്റ്റിന്റെ ഹോം ഗ്രൗണ്ടായ ഗ്വാഹത്തിയില്‍ രാത്രി ഏഴിനാണ് മത്സരം