തരൂരിന് എഐസിസി വക്താവ് സ്ഥാനം നഷ്ടമാകും

single-img
11 October 2014

Shashi-Tharoor-twitterമുന്‍ കേന്ദ്രമന്ത്രിയും ലോക്‌സഭാംഗവുമായ ശശിതരൂരിനെതിരെ കെപിസിസി നല്‍കിയ റിപ്പോര്‍ട്ട് എ.കെ.ആന്റണി ചെയര്‍മാനായ മൂന്നംഗ എഐസിസി അച്ചടക്ക സമിതി പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ തരൂരിന് കോണ്‍ഗ്രസ് വക്താവ് സ്ഥാനം നഷ്ടമായേക്കും. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇന്നുണ്ടാകുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.

ആന്റണിക്ക് പുറമേ മോത്തിലാല്‍ വോറയും മുന്‍ ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡേയുമാണ് സമിതിയില്‍ അംഗങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ച് തുടര്‍ച്ചയായി പ്രസ്താവനകളിറക്കിയതോടെയാണ് തരൂരിനെതിരേ കെപിസിസി റിപ്പോര്‍ട്ട് നല്‍കിയത്.