താന്‍ ബിജെപിയില്‍ ചേരുന്നുവെന്ന പ്രചാരണം വേദനിപ്പിച്ചുവെന്ന് തരൂര്‍

single-img
7 October 2014

Shashi-Tharoor-twitterനരേന്ദ്രമോദിയുടെ സ്വഛ്ഭാരതിനെ അനുകൂലിച്ചതിന്റെ പേരില്‍ താന്‍ ബിജെപിയില്‍ ചേരുന്നുവെന്ന പ്രചാരണം വേദനിപ്പിച്ചുവെന്ന് തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍. ഫെയ്‌സ് ബുക്കിലൂടെയാണ് തരൂര്‍ പ്രതികരിച്ചിരിക്കുന്നത്. സ്വഛ് ഭാരത് പദ്ധതി കോണ്‍ഗ്രസ് സര്‍ക്കാറിന്റെ തുടര്‍ച്ചയാണെന്നും വൃത്തിയുള്ള ഭാരതമെന്നത് കോണ്‍ഗ്രസിന്റെയും ഗാന്ധിജിയുടെയും സ്വപ്നമാണെന്നും തരൂര്‍ പറയുന്നു.

തരൂര്‍ മോദിയെ പുകഴ്ത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ളാണ് തരൂരിനെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.